ശ്രീശാന്തിന് മറ്റ് രാജ്യങ്ങൾക്കായി കളിക്കാനാവില്ലെന്ന് ബിസിസിഐ
ശ്രീശാന്തിന് മറ്റ് രാജ്യങ്ങൾക്കായി കളിക്കാനാവില്ലെന്ന് ബിസിസിഐ
മാതൃരാജ്യം വിലക്കിയ താരത്തിന് മറ്റ് രാജ്യങ്ങൾക്കായി കളിക്കാനാവില്ല. ഐസിസി ചട്ടങ്ങളിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബിസിസിഐ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന് മറ്റ് രാജ്യങ്ങൾക്കായി കളിക്കാനാവില്ലെന്ന് ബിസിസിഐ മാതൃരാജ്യം വിലക്കിയ താരത്തിന് മറ്റ് രാജ്യങ്ങൾക്കായി കളിക്കാനാവില്ല. ഐസിസി ചട്ടങ്ങളിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബിസിസിഐ ആക്ടിങ് പ്രസിഡൻറ് സി.കെ. ഖന്ന വ്യക്തമാക്കി.
2013 ഐപിഎൽ ആറാം സീസണിനിടെ രാജസ്ഥാൻ റോയൽസ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളി നടത്തിയെന്ന് ബി.സി.സി.െഎ അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. തുടർന്ന് താരത്തിന് അജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. ഇതിനെതിരെ ശ്രീശാന്ത് നൽകിയ ഹരജി ഹൈകോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചു. എന്നാൽ ബിസിസിഐയുടെ അപ്പീലിൻമേൽ വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
Adjust Story Font
16