Quantcast

ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉത്തേജക പരിശോധന; ബിസിസിഐ അടിയന്തര യോഗം ചേരും

MediaOne Logo

Subin

  • Published:

    7 May 2018 1:28 PM GMT

ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉത്തേജക പരിശോധന; ബിസിസിഐ അടിയന്തര യോഗം ചേരും
X

ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉത്തേജക പരിശോധന; ബിസിസിഐ അടിയന്തര യോഗം ചേരും

ബിസിസിഐ സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയ കായിക മന്ത്രാലയം പറഞ്ഞിരുന്നു...

ബിസിസിഐ ഇന്ന് മുംബൈയില്‍ അടിയന്തര യോഗം ചേരും. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഉത്തേജകമരുന്ന് പരിശോധനക്ക് വിധേയരാക്കണമെന്ന് ദേശീയ കായിക മന്ത്രാലയം ഉത്തരവിട്ട പശ്ചാത്തലത്തിലാണ് യോഗം. ദേശീയ ഉത്തേജകമരുന്ന വിരുദ്ധ ഏജന്‍സിയാകും താരങ്ങളെ പരിശോധിക്കുക.

പരിശോധനയുമായി സഹകരിക്കാന്‍ ബിസിസിഐയോട് കായികമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര ഉത്തേജകമരുന്ന് ഏജന്‍സിയുടെ നിര്‍ബന്ധപ്രകാരമാണ് കായിക മന്ത്രാലയം പരിശോധനക്ക് ഉത്തരവിട്ടത്. ബിസിസിഐ സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയ കായിക മന്ത്രാലയം പറഞ്ഞിരുന്നു. ക്രിക്കറ്റ് പരമ്പരകള്‍ക്കിടെയും മുമ്പും താരങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

TAGS :

Next Story