പെണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ കേരളാ ടീം കളം വിട്ടത് മെഡലൊന്നും നേടാതെ
പെണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ കേരളാ ടീം കളം വിട്ടത് മെഡലൊന്നും നേടാതെ
എന്നാല്‍ ദ്രോണാചാര്യ റോബോര്‍ട്ട് ബോബി ജോര്‍ജിന്റെ ശിഷ്യകളാണ് ഈയിനത്തില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കിയത്.
ഏറെക്കാലം കേരളത്തിന്‍റെ കുത്തകയായിരുന്ന പെണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ മെഡലൊന്നും നേടാതെയാണ് കേരളാ ടീം കളം വിട്ടത്. എന്നാല്‍ ദ്രോണാചാര്യ റോബോര്‍ട്ട് ബോബി ജോര്‍ജിന്റെ ശിഷ്യകളാണ് ഈയിനത്തില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കിയത്. തെലങ്കാനക്കായിറങ്ങിയ ആര്‍ കുസുമ സ്വര്‍ണവും ദിപന്‍ഷ വെള്ളിയും സ്വന്തമാക്കി.
ഒഡീഷയുടെ മനിഷക്കാണ് ഈയിനത്തില്‍ വെങ്കലം. ലോംഗ് ജംപില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയായിരുന്ന ലിസ്ബത്ത് കരോളിന്‍ ജോസഫിനും ആഷ്ന ഷാജിക്കും അവസാന റൌണ്ടില്‍ കാലിടറിയപ്പോള്‍ മലയാളിക്ക് അഭിമാനമായത് റോബര്‍ട്ട് ബോബി ജോര്‍ജ് എന്ന പരിശീലകനായിരുന്നു.
ജംപിംഗ് പിറ്റിലിറങ്ങിയ റോബര്‍ട്ടിന്റെ രണ്ട് ശിഷ്യകളും ഗുരുനാഥന് സ്വര്‍ണവും വെള്ളിയും കാണിക്കയര്‍പ്പിച്ചു. താരങ്ങളുടെ പ്രകടനത്തില്‍ സംതൃപ്തിയുണ്ടെന്നും പ്രദീക്ഷിച്ച ദൂരം താണ്ടാനായില്ലെന്നും റോബര്‍ട്ട് ബോബി ജോര്‍ജ് പറഞ്ഞു. സ്വര്‍ണം സ്വന്തമാക്കിയതില്‍ സന്തോഷമുണ്ടെന്ന് ആര്‍ കുസുമ പറഞ്ഞു. അതേ സമയം ഇതിലും മികച്ച പ്രകടനം പരിശീലന സമയത്ത് പുറത്തെടുത്തിരുന്നെന്നായിരുന്നു വെള്ളി നേടിയ ദിപന്‍ഷയുടെ പ്രതികരണം. ഒളിംപിക് മെഡലെന്ന സ്വപ്നവുമായി മുന്നോട്ട് പോവുകയാണെന്നും ജേതാക്കള്‍ പ്രതികരിച്ചു
Adjust Story Font
16