Quantcast

വെയ്‍ല്‍സിന്റെ സ്വപ്‍ന മുന്നേറ്റത്തിന് പിന്നില്‍

MediaOne Logo
വെയ്‍ല്‍സിന്റെ സ്വപ്‍ന മുന്നേറ്റത്തിന് പിന്നില്‍
X

വെയ്‍ല്‍സിന്റെ സ്വപ്‍ന മുന്നേറ്റത്തിന് പിന്നില്‍

സ്വപ്നം കാണാന്‍ മടിക്കരുത്.നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ ഏറെ പിന്നിലായിരുന്നു നാല് വര്‍ഷം മുമ്പ് ഞങ്ങള്‍. ജയങ്ങളേക്കാള്‍ തോല്‍വിയാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. പക്ഷേ തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് പേടിയില്ലായിരുന്നു. ഞങ്ങള്‍ ഈ ജയം അര്‍ഹിക്കുന്നു. മത്സരശേഷം പരിശീലകന്‍ ക്രിസ് കോള്‍ മാന്‍ പറഞ്ഞതിങ്ങനെയാണ്.

ഒത്തിണക്കവും ആസൂത്രണ മികവുമാണ് വെയ‌്‍ല്‍സിന്റെ അപ്രതീക്ഷിത കുതിപ്പിന് പിന്നില്‍. ബെല്‍ജിയത്തിന്റെ കരുത്തുറ്റ ആക്രമണങ്ങളെ നേരിടാനുള്ള കോള്‍മാന്റെ തന്ത്രങ്ങള്‍ മനോഹരമായി മൈതാനത്ത് നടപ്പാക്കാന്‍ കളിക്കാര്‍ക്ക് കഴിഞ്ഞു.

ഒരു കാലത്ത് വെയ്ല്‍സെന്നാല്‍ റയാന്‍ ഗിഗ്സായിരുന്നു. പിന്നീട് വെയ്ല്‍സെന്നാല്‍ ബെയ്‌ലായി. ഇപ്പോള്‍ വെയ്‌ല്‍സെന്നാല്‍ ഒരു സംഘമാണ്. ആരും പേടിക്കുന്ന, ആരെയും പേടിപ്പിക്കുന്ന സംഘം. പറയാന്‍ ഭൂത കാല മഹിമകളോ അമിതപ്രതീക്ഷകളുടെ ഭാരമോ ഇല്ലാതെയാണ് വെയ്ല്‍സ് യൂറോ കപ്പിനെത്തിയത്.

സ്പെയിനും സ്വീഡനും ഇംഗ്ലണ്ടുമെല്ലാം വീണു പോയിടത്ത് ഒത്തിണക്കം കൊണ്ട് ഓരോ മത്സരവും അവര്‍ ജയിച്ച് കയറി. ഗരെത് ബെയ്‌ലും ആരോണ്‍ റാംസിയുമൊഴിച്ചാല്‍ ശരാശരി കളിക്കാരുടെ സംഘം എന്ന് വിളിക്കാവുന്ന ടീമിന്റെ കരുത്ത് ഒത്തിണക്കമാണ്. ബെയ്ല്‍ തിളങ്ങാതിരിന്നിട്ടും വെയ്ല്‍സിന് ജയിക്കാന്‍ സാധിക്കുന്നത് ഇത് കൊണ്ടാണ്.

ആരോണ്‍ റാംസിയാണ് ടീമിന്‍റെ ചാലകശക്തി. ടീം ഓരോ മുന്നേറ്റത്തിന് പിന്നിലും റാംസിയുടെ കാലുകളുണ്ടാകും. ബെല്‍ജിയത്തിനെതിരെയും നിര്‍ണായകമായത് റാംസിയുടെ പ്രകടനമായിരുന്നു. വെയ്ല്‍സിന്‍റെ ആദ്യ രണ്ട് ഗോളിനുള്ള വഴി റാംസിയായിരുന്നു.

ഈ സ്വപ്നനേട്ടത്തിന്‍റെ കാരണക്കാരില്‍ മറ്റൊരാള്‍ നായകന്‍ ആഷ്ലി വില്യംസാണ്. റൊമേലു ലുക്കാക്കുവിനെ തളച്ചിട്ടത് വില്യംസിന്റെ മികവാണ്. ബെല്‍ജിയവുമായുള്ള മത്സരത്തിന് മുമ്പ് വില്യംസ് വെയ്ല്‍സിനെ സഹോദരന്‍മാരുടെ സംഘം എന്നാണ് വിശേഷിപ്പിച്ചത്. അത് തന്നെയാണ് മൈതാനത്ത് അവര്‍ നടപ്പിലാക്കിയതും.

ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ഗോള്‍ നേടിയ ഗരെത് ബെയ്‍ല്‍ നോക്കൈൌട്ട് ഘട്ടത്തില്‍ നിശബ്ദനാണ്. ബെയ്‍ല്‍ കൂടി ഫോം വീണ്ടെടുത്താല്‍ 2004ലെ ഗ്രീസിന് സമാനമായേക്കും വെയ്ല്‍സിന്റെ ഈ കുതിപ്പ്.

സ്വപ്നം കാണാന്‍ മടിക്കരുത്.നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ ഏറെ പിന്നിലായിരുന്നു നാല് വര്‍ഷം മുമ്പ് ഞങ്ങള്‍. ജയങ്ങളേക്കാള്‍ തോല്‍വിയാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. പക്ഷേ തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് പേടിയില്ലായിരുന്നു. ഞങ്ങള്‍ ഈ ജയം അര്‍ഹിക്കുന്നു. മത്സരശേഷം പരിശീലകന്‍ ക്രിസ് കോള്‍ മാന്‍ പറഞ്ഞതിങ്ങനെയാണ്. തോല്‍ക്കാന്‍ പേടിയില്ലാത്ത കോള്‍മാനും സംഘത്തിനും വലിയ സ്വപ്നത്തിലേക്ക് ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

TAGS :

Next Story