Quantcast

ഒളിമ്പിക്സിന് താരശോഭയില്ലാതെ അര്‍ജന്റീനയിറങ്ങും

MediaOne Logo

Alwyn K Jose

  • Published:

    7 May 2018 1:58 PM GMT

ഒളിമ്പിക്സിന് താരശോഭയില്ലാതെ അര്‍ജന്റീനയിറങ്ങും
X

ഒളിമ്പിക്സിന് താരശോഭയില്ലാതെ അര്‍ജന്റീനയിറങ്ങും

കാത്തിരിപ്പിന് വിരാമമിട്ട് അര്‍ജന്റീന ഒളിമ്പിക്സിനുള്ള ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ പ്രമുഖരൊന്നും ഇല്ല. ഉലിയോ ഒലാര്‍ത്തികോചിയയെ പരിശീലകനായും തീരുമാനിച്ചിട്ടുണ്ട്.

കാത്തിരിപ്പിന് വിരാമമിട്ട് അര്‍ജന്റീന ഒളിമ്പിക്സിനുള്ള ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ പ്രമുഖരൊന്നും ഇല്ല. ഉലിയോ ഒലാര്‍ത്തികോചിയയെ പരിശീലകനായും തീരുമാനിച്ചിട്ടുണ്ട്. ക്ലബ്ബുകള്‍ താരങ്ങളെ വിട്ടുനല്‍കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അടുത്തമാസം ബ്രസീലില്‍ നടക്കുന്ന ഒളിമ്പിക്സില്‍ മത്സരിച്ചേക്കില്ലെന്ന പ്രസ്താവനയുമായി അര്‍ജന്റീന ഒളിമ്പിക്സ് കമ്മിറ്റിരംഗത്തെത്തിയത്. പരിശീലകന്‍ ജെറാര്‍ഡ് മാര്‍ട്ടിനോയുടെ രാജിയും അസോസിയേഷനിലെ തര്‍ക്കങ്ങളും ടീമിന്റെ പങ്കാളിത്തത്തെ സംശയത്തില്‍ നിര്‍ത്തി. സംഭവം വിവാദമായതോടെ പരിശീലകനായി ഉലിയോ ഒലാര്‍ത്തികോചിയയെ നിയമിച്ച് അസോസിയേഷന്‍ ഒളിമ്പിക്സിനുള്ള ടീമിനെ പ്രഖ്യാപിക്കുകയായിരുന്നു. ടീമിന് നിറം നഷ്ടപെട്ടിട്ടില്ലെന്നും ഒളിമ്പിക്സിനെ ഏറെ പ്രതീക്ഷയോടെയാണ് സമീപിക്കുന്നതെന്നും ഉലിയോ ഒലാര്‍ത്തികോചിയ വ്യക്തമാക്കി. ഒളിമ്പിക്സിന്റെ താരമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന യുവന്റസിന്റെ പൌലോ ഡിബാല ടീമിലില്ല. ഇക്കാർഡി, ക്രേൻവിറ്റർ, ഫുനെസ്‌ മോറി, മുസാചിയോ തുടങ്ങിയവരെയും ക്ലബുകള്‍ വിട്ട് കൊടുക്കാത്തതിനാല്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അത്‍ലറ്റിക്കൊ മാഡ്രിഡ് താരങ്ങളായ വിയറ്റോ, ഏഞ്ചൽ കോറിയ വെസ്റ്റ്‌ ഹാം താരം മാനുവൽ ലാൻസിനി തുടങ്ങിയവരാണു ടീമിലെ പ്രമുഖർ. ഡീഗോ സിമിയോണിയുടെ മകന്‍ ജിയോവാനി സിമിയോണിയും ടീമിലുണ്ട്. രണ്ട് സ്വര്‍ണമെഡലുകളാണ് ഒളിമ്പിക്സില്‍ നിന്ന് മുന്‍വര്‍ഷങ്ങളില്‍ അര്‍ജന്റീന സ്വന്തമാക്കിയത്. ബ്രസീല്‍, ജര്‍മനി, പോര്‍ച്ചുഗീസ് തുടങ്ങിയ ടീമുകളും ഇത്തവണ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്.

TAGS :

Next Story