റിയോയില്‍ നിരാശനായി ജിന്സണ്
റിയോയില്‍ നിരാശനായി ജിന്സണ്
ഹീറ്റ്സില്‍ അഞ്ചാം സ്ഥാനത്താണ് ജിന്സണ് ഫിനിഷ് ചെയ്തത്. മത്സരത്തിനിടെ മറ്റൊരു താരം ജിന്‍സനുമായി കൂട്ടിയിടിച്ചതാണ് തിരിച്ചടിയായത്.
മലയാളി താരം ജിന്സണ് ജോണ്സണ് 800 മീറ്ററില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായി. ഹീറ്റ്സില്‍ അഞ്ചാം സ്ഥാനത്താണ് ജിന്സണ് ഫിനിഷ് ചെയ്തത്. മത്സരത്തിനിടെ മറ്റൊരു താരം ജിന്‍സനുമായി കൂട്ടിയിടിച്ചതാണ് തിരിച്ചടിയായത്.
800 മീറ്ററിലെ ലോകചാമ്പ്യന് ഡേവിഡ് റുഡിഷയടങ്ങിയ ഹീറ്റ്സിലാണ് ജിന്സണ് ജോണ്സണ് മത്സരിക്കാനിറങ്ങിയത്. മുന്നൂറ് മീറ്ററോളം മൂന്നാം സ്ഥാനം നിലനിര്‍ത്തി ജിന്സണ്. എന്നാല്‍ അമേരിക്കന്‍ താരം ക്ലൈറ്റന്‍ മര്‍ഫി പിന്നില്‍ വന്നിടിച്ചതോടെ ജിന്സണ് പിന്നിലായി. അവസാന സെക്കന്റുകളിലെ കുതിപ്പ് മലയാളി താരത്തെ ഹീറ്റ്സില്‍ അഞ്ചാം സ്ഥാനത്തേക്കെത്തിച്ചു. ഒരു മിനിറ്റ് 47.27 സെക്കന്റോടെ ജിന്സന് ഫിനിഷ് ചെയ്തത്. ജിന്‍സന്റെ മികച്ച വ്യക്തിഗത സമയം ഒരു മിനിറ്റ് 45.98 സെക്കന്റാണ്. ജിന്‍സന്റെ ഹീറ്റ്സില്‍ മൂന്നാമതെത്തിയാളുടെ സമയമാകട്ടെ ഒരു മിനിറ്റ് 45.99 സെക്കന്റും. ജിന്‍സന്റെ മികച്ച വ്യക്തിഗത സമയത്തേക്കാള്‍ കൂടുതല്‍ സമയമെടുത്ത 12 പേരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. ഒരു പക്ഷേ അമേരിക്കന്‍ താരം കൂടിയിടിച്ചില്ലായിരുന്നെങ്കില് മലയാളി താരം സെമി ഫൈനലില്‍ മത്സരിക്കുമായിരുന്നു.
Adjust Story Font
16