ആവേശക്കളിയില്‍ ഇന്ത്യക്ക് ജയം
ആവേശക്കളിയില്‍ ഇന്ത്യക്ക് ജയം
ടോസ് നഷ്ടമായ ഇന്ത്യയെ ഇംഗ്ലണ്ട് ബാറ്റിംഗിനയക്കുകയായിരുന്നു
രണ്ടാം ട്വന്റി20 മൽസരത്തിൽ ഇന്ത്യക്ക് അഞ്ച് റണ്‍സിന്റെ ആവേശകരമായ ജയം. നാല് ഓവറിൽ 28 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ വെറ്ററൻ താരം ആശിഷ് നെഹ്റയുടെയും നാല് ഓവറിൽ 20 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുത ബുംറയുടെയും ബൌളിങാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. അവസാന ഓവറില്‍ എട്ടു റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് മൂന്നു റണ്‍സ് മാത്രം വിട്ടു നല്‍കി രണ്ടു വിക്കറ്റും നേടിയാണ് ബുംറ ഇന്ത്യയുടെ വിജയത്തിന് വഴി വെച്ചത്. ഇന്ത്യ ഉയർത്തിയ 145 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ഓപ്പണർമാരായ ജേസൺ റോയിയും സാം ബില്ലിങ്സും നല്ല തുടക്കമാണ് നൽകിയത്. ഓപ്പണർമാരായ ജേസൺ റോയി (11 പന്തിൽ 10), സാം ബില്ലിങ്സ് (ഒൻപതു പന്തിൽ 12) എന്നിവരെ ആശിഷ് നെഹ്റയാണ് പുറത്താക്കിയത്. 27 പന്തുകൾ നേരിട്ട് രണ്ടുവീതം ബൗണ്ടറിയും സിക്സും ഉൾപ്പെടെ 38 റൺസെടുത്ത സ്റ്റോക്സിനെ നെഹ്റ തന്നെ വീഴ്ത്തി. ആശിഷ് നെഹ്‍റ 4 ഓവറില്‍ 28 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. പരമ്പരയിലെ നിർണായകമായ മൂന്നാം മൽസരം ചൊവ്വാഴ്ച നടക്കും.
നേരത്തെ ആദ്യം ബാറ്റ് ചെയ്‍ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റിന് 144 റണ്‍സെടുത്തു. ക്രിസ് ജോര്‍ദാന്‍ ഇംഗ്ലണ്ടിന് വേണ്ടി 22 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ടോസ് നഷ്ടമായ ഇന്ത്യയെ ഇംഗ്ലണ്ട് ബാറ്റിംഗിനയക്കുകയായിരുന്നു. 47 പന്തില്‍ 71 റണ്‍സെടുത്ത ലോകേഷ് രാഹുലിന്റെ ഇന്നിംഗ്സാണ് ഇന്ത്യക്ക് അടിത്തറയായത്. തുടർച്ചയായ രണ്ടാം മൽസരത്തിലും ഓപ്പണറുടെ റോളിലെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയാണ് ഇന്ന് ആദ്യം പുറത്തായത്. 15 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെ 21 റൺസെടുത്ത കോഹ്‍ലിയെ ക്രിസ് ജോർദാനാണ് പുറത്താക്കിയത്. 10 പന്തിൽ ഏഴു റൺസെടുത്ത റെയ്നയെ ആദിൽ റഷീദാണ് മടക്കിയത്. 12 പന്തിൽ നാലു റൺസെടുത്ത യുവരാജിനെ മോയിൻ അലി വിക്കറ്റിനുമുന്നിൽ കുടുക്കുകയായിരുന്നു.
കഴിഞ്ഞ മൽസരത്തിലൂടെ ട്വന്റി20 അരങ്ങേറ്റം കുറിച്ച ജമ്മു കശ്മീർ താരം പർവേസ് റസൂൽ പുറത്തിരുത്തിയാണ് രണ്ടാം മൽസരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ലെഗ് സ്പിന്നർ അമിത് മിശ്രയാണ് റസൂലിന്റെ പകരക്കാരൻ. ഇംഗ്ലണ്ട് ടീമിൽ ലിയാം പ്ലങ്കറ്റിന് പകരം ലിയാം ഡേവ്സൻ എത്തി. ആദ്യ മൽസരത്തിൽ ജയിച്ച ഇംഗ്ലണ്ട് ഇന്നത്തെ മൽസരവും സ്വന്തമാക്കി പരമ്പര നേടാനുള്ള ശ്രമത്തിലാണ്.
Adjust Story Font
16