Quantcast

റിയോയിലെ ഒളിമ്പിക് വില്ലേജിനെതിരെ ആസ്ത്രേലിയന്‍ ടീം

MediaOne Logo

Ubaid

  • Published:

    9 May 2018 2:06 AM GMT

റിയോയിലെ ഒളിമ്പിക് വില്ലേജിനെതിരെ ആസ്ത്രേലിയന്‍ ടീം
X

റിയോയിലെ ഒളിമ്പിക് വില്ലേജിനെതിരെ ആസ്ത്രേലിയന്‍ ടീം

റിയോ ഒളിമ്പിക്സിനെത്തുന്ന താരങ്ങള്‍ക്ക് താമസിക്കാനായൊരുക്കിയ ഒളിംപിക് വില്ലേജില്‍ അടിസ്ഥാന സൌകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആസ്ത്രേലിയന്‍ ടീം വില്ലേജ് ബഹിഷ്കരിക്കാന്‍ ഒരുങ്ങുന്നത്.

റിയോയിലെ ഒളിമ്പിക് വില്ലേജിനെതിരെ പ്രതിഷേധവുമായി ആസ്ത്രേലിയന്‍ ടീം. ഒളിമ്പിക് വില്ലേജ് താമസയോഗ്യമല്ലെന്നും ബഹിഷ്കരിക്കുമെന്നും ടീം മേധാവി അറിയിച്ചു. നേരത്തെ ബ്രിട്ടന്‍, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളും ഒളിമ്പിക് വില്ലേജിലെ അസൌകര്യങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

റിയോ ഒളിമ്പിക്സിനെത്തുന്ന താരങ്ങള്‍ക്ക് താമസിക്കാനായൊരുക്കിയ ഒളിംപിക് വില്ലേജില്‍ അടിസ്ഥാന സൌകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആസ്ത്രേലിയന്‍ ടീം വില്ലേജ് ബഹിഷ്കരിക്കാന്‍ ഒരുങ്ങുന്നത്. വില്ലേജില്‍ ലഭിക്കുന്നത് മലിനജലമാമെന്നും പ്ലംബിങ് ശരിയല്ലാത്തതിനാല്‍ താരങ്ങള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും ടീം മേധാവി കിറ്റി ചില്ലര്‍ പറഞ്ഞു. ഇക്കാരണത്താല്‍ നാല് ദിവസം മുമ്പ് റിയോയിലെത്തിയ ആദ്യ ആസ്ത്രേലിയന്‍ സംഘം അടുത്തുള്ള ഹോട്ടലിലാണ് താമസിക്കുന്നത്.

അപ്പാര്‍ട്ട്മെന്റുകളില്‍ വാതകത്തിന്റെ രൂക്ഷ ഗന്ധമാണുള്ളത്. റൂമുകള്‍ വൃത്തിഹീനമായി കിടക്കുകയാണ്. ഒളിമ്പിക് വില്ലേജിലെ അസൌകര്യങ്ങളെക്കുറിച്ച് ഉയര്‍ന്ന പരാതിയില്‍ പ്രതികരിക്കാന്‍ സംഘാടകര്‍ തയാറായിട്ടില്ല. 401 കായിക താരങ്ങളാണ് ഒളിമ്പിക്സിനുള്ള ആസ്ത്രലിയന്‍ ടീമിലുള്ളത്.

TAGS :

Next Story