Quantcast

ഒളിംപിക്സിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ ഇന്ന് മുതല്‍

MediaOne Logo

Subin

  • Published:

    9 May 2018 3:32 AM GMT

ഒളിംപിക്സിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ ഇന്ന് മുതല്‍
X

ഒളിംപിക്സിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ ഇന്ന് മുതല്‍

ട്രാക്ക് ഏന്‍ഡ് ഫീല്‍ഡ് ഇനങ്ങളുടെ കണക്കുപുസ്തകങ്ങളില്‍ ഇന്നുമുതല്‍ പുതിയ ദൂരവും വേഗവും ഉയരവും കുറിക്കപ്പെടുകയാണ്. ഇന്ന് വൈകീട്ട് നടക്കുന്ന പുരുഷന്‍മാരുടെ ഡിസ്ക്കസ് ത്രോ യോഗ്യതാമത്സരമാണ് ട്രാക്ക് ഏന്‍ഡ് ഫീല്‍ഡിലെ ആണ് ആദ്യ ഇനം

ഒളിംപിക്സിലെ ഗ്ലാമര്‍ വിഭാഗമായ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വനിതാ വിഭാഗം പതിനായിരം മീറ്റര്‍ ഉള്‍പ്പെടെയുള്ള മൂന്നിനങ്ങളിലെ ഫൈനല്‍ ഇന്നുണ്ട്.ആകെ പതിനാറ് മത്സരങ്ങള്‍ ഏഴാം ദിനം നടക്കും

ഇസിന്‍ ബയേവ എന്ന ഇതിഹാസ താരത്തിന്‍റെ അസാന്നിധ്യം. പരുക്കെന്ന ആശങ്കയും മറികടന്ന് റിയോയിലേക്ക് ഓടിയെത്തിയ ബോള്‍ട്ട്. അത്ലറ്റിക്സിലെ ഉത്തജക മരുന്നുപയോഗ വിവാദവും തുടര്‍ന്ന് കായിക ലോകത്തെ അധികാര കേന്ദ്രങ്ങളുടെ ഭിന്നതകളും ഒളിംപിക്സിന് മുമ്പ് റിയോയുടെ ട്രാക്കില്‍ നിന്നും നിന്നും വന്ന പ്രധാനപ്പെട്ട വാര്‍ത്തകള്‍ ഇതൊക്കെയായിരുന്നു.

ട്രാക്ക് ഏന്‍ഡ് ഫീല്‍ഡ് ഇനങ്ങളുടെ കണക്കുപുസ്തകങ്ങളില്‍ ഇന്നുമുതല്‍ പുതിയ ദൂരവും വേഗവും ഉയരവും കുറിക്കപ്പെടുകയാണ്. ഇന്ന് വൈകീട്ട് നടക്കുന്ന പുരുഷന്‍മാരുടെ ഡിസ്ക്കസ് ത്രോ യോഗ്യതാമത്സരമാണ് ട്രാക്ക് ഏന്‍ഡ് ഫീല്‍ഡിലെ ആണ് ആദ്യ ഇനം. ഒാഗസ്റ്റ് 21 ലെ പുരുഷ മാരത്തണാണ് അവസാന പോരാട്ടം.

ട്രാക്ക് എന്‍ഡ് ഫീല്‍ഡില്‍ നിന്നും ആകെ 47 ഇനങ്ങള്‍. 141 മെഡലുകളും. ഇന്ന് ഒളിമ്പിക് സ്റ്റേഡിയത്തില്‍ മൂന്ന് ഫൈനലുകള്‍ ഉള്‍പ്പെടെ പതിനാറ് മത്സരങ്ങള്‍ നടക്കും. വനിതാ 10000 മീറ്റര്‍, പുരുഷന്‍മാരുടെ 25 കിലോമീറ്റര്‍ നടത്തം ,വനിതാ ഷോട്ട് പുട്ട് എന്നീ ഇനങ്ങളിലെ ഫൈനലുകള്‍ ഇന്നാണ്. പുരുഷന്‍മ്മാരുടെ ലോംഗ് ജംപ് യോഗ്യത, പുരുഷ വിഭാഗം 800 മീറ്റര്‍ ആദ്യ റൌണ്ടും വനിതാ നൂറു മീറ്ററിന്‍റെ യോഗ്യതാ റൌണ്ടും ഇന്ന് നടക്കും.

ആഗസ്റ്റ് പതിനഞ്ചിന് രാവിലെ 06.55നാണ് ലോകം കാത്തിരിക്കുന്ന മത്സരമായ പുരുഷന്മാരുടെ നൂറുമീറ്റര്‍.

TAGS :

Next Story