ദില്‍ഷന്‍ വിരമിക്കുന്നു
ദില്‍ഷന്‍ വിരമിക്കുന്നു
മികച്ച ഫോമിലാണെങ്കിലും സെലക്ടര്‍മാരുടെ നിര്‍ബന്ധമാണ് വിരമിക്കല്‍ തീരുമാനത്തിന് പിന്നില്‍. 2019 ലോകകപ്പ് ലക്ഷ്യമിട്ട് ടീമിനെ
ശ്രീലങ്കയുടെ വെടിക്കെട്ട് ഓപ്പണര്‍ തിലകരത്നെ ദില്‍ഷന്‍ അന്താരാഷ്ട്ര ഏകദിന, ട്വന്‍റി20 മത്സരങ്ങളോട് വിടപറയുന്നു. ഞായറാഴ്ച ഓസ്ത്രേലിയക്കെതിരെ നടക്കുന്ന മൂന്നാം ഏകദിനമാകും കരിയറിലെ തന്‍റെ അവസാന ഏകദിന മത്സരമെന്ന് താരം അറിയിച്ചു. ഓസീസിനെതിരെ തന്നെ സെപ്റ്റംബര്‍ ഒമ്പതിന് കൊളംബോയില്‍ നടക്കുന്ന ട്വന്‍റി20 മത്സരമാകും കുട്ടിക്രിക്കറ്റിലെ ദില്‍ഷന്‍റെ അവസാന അന്താരാഷ്ട്ര ഇന്നിങ്സ്.
2015ല്‍ ഏകദിനങ്ങളില്‍ നിന്ന് 1207 റണ്‍സ് അടിച്ചുകൂട്ടിയ ദില്‍ഷന്‍ മികച്ച ഫോമിലാണെങ്കിലും സെലക്ടര്‍മാരുടെ നിര്‍ബന്ധമാണ് വിരമിക്കല്‍ തീരുമാനത്തിന് പിന്നില്‍. 2019 ലോകകപ്പ് ലക്ഷ്യമിട്ട് ടീമിനെ വാര്‍ത്തെടുക്കുന്ന പ്രക്രിയയിലാണ് സെലക്ടര്‍മാരും നായകന്‍ ഏഞ്ചലോ മാത്യൂസും. കഴിഞ്ഞ ട്വന്‍റി20 ലോകകപ്പില്‍ ലങ്കയുടെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരനായിരുന്ന ദില്‍ഷന്‍ ടീമിലെ മികച്ച ഫീല്‍ഡര്‍മാരിലൊരാള്‍ കൂടിയാണ്.
1999ല്‍ അരങ്ങേറ്റം കുറിച്ച ദില്‍ഷന്‍ 2009ല്‍ സ്ഥിര ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയതോടെ മിന്നുന്ന പ്രകടനങ്ങള്‍ പുറത്തെടുത്ത് തുടങ്ങിയത്. ഓസീസിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നതിന് മുന്നോടിയായി മുഖ്യ സെലക്ടറും മുന്‍ ഓപ്പണറുമായ സനത് ജയസൂര്യയുമായി ദില്‍ഷന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വിരമിക്കണമെന്ന സെലക്ടര്‍മാരുടെ നിര്‍ദേശത്തോട് വിമുഖത പ്രകടമാക്കിയ താരം പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
Adjust Story Font
16