Quantcast

അതെന്‍റെ പ്രിയ ഷോട്ടാണ്. എന്നിട്ടും....... ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച ഷോട്ടിനെ കുറിച്ച് മിസ്ബ

MediaOne Logo

Damodaran

  • Published:

    9 May 2018 10:17 AM GMT

അതെന്‍റെ പ്രിയ ഷോട്ടാണ്. എന്നിട്ടും....... ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച ഷോട്ടിനെ കുറിച്ച് മിസ്ബ
X

അതെന്‍റെ പ്രിയ ഷോട്ടാണ്. എന്നിട്ടും....... ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച ഷോട്ടിനെ കുറിച്ച് മിസ്ബ

തന്നെ ഇന്നും വേട്ടയാടുന്ന ആ ഷോട്ട് തന്‍റെ ഭാഗ്യ ഷോട്ടുകളില്‍ ഒന്നാണെന് വര്‍ഷങ്ങള്‍ക്കിപ്പുറം മിസ്ബ ആവര്‍ത്തിക്കുന്നു. ഷോട്ട് കളിച്ചതിലെ പിഴവാണ്

ടീമില്‍ വൈകിയെത്തി നെടുംതൂണായ ചരിത്രമാണ് പാകിസ്താന്‍ താരം മിസ്ബ - ഉള്‍ - ഹഖിനുള്ളത്. ജയത്തിലേക്ക് ടീമിനെ കൈപിടിച്ചുയര്‍ത്തിയ നിരവധി ഇന്നിങ്സുകള്‍ ആ ബാറ്റില്‍ നിന്നും പിറന്നിട്ടുണ്ടെങ്കിലും ഇന്ത്യ മിസ്ബയെ ഓര്‍ക്കുന്നത് ഒരു ഷോട്ടിന്‍റെ പേരിലാണ് - 2007ല്‍ പ്രഥമ ലോക ട്വന്‍റി20 കപ്പിന്‍റെ കലാശപ്പോരാട്ടത്തില്‍ ശ്രീശാന്തിന്‍റെ കൈകളില്‍ അവസാനിച്ച സ്കൂപ് ഷോട്ടിന്‍റെ പേരില്‍. ഇന്ത്യക്ക് ലോകകിരീടം സമ്മാനിച്ചത് ആ ഷോട്ടാണ്.

എന്‍റെ പ്രിയപ്പെട്ട ഷോട്ടായിരുന്നു അത്. മറ്റൊന്നും ചെയ്യാനില്ലെന്ന് മനസിലാക്കുമ്പോള്‍ എപ്പോഴും ഞാന്‍ ആ ഷോട്ടിനെയാണ് ആശ്രയിച്ചിരുന്നത്. ഒരിക്കലും പിഴച്ചിരുന്നുമില്ല. ട്വന്‍റി20 ലോകകപ്പില്‍ തന്നെ ജയം കൈവിട്ട ആ ഷോട്ടിന് മുമ്പായി നിരവധി ബൌണ്ടറികള്‍ ഞാന്‍ സ്കൂപ്പ് ഷോട്ടിലൂടെ സ്വന്തമാക്കിയിരുന്നു. ഒരു വിക്കറ്റ് മാത്രം അവശേഷിക്കെ ജയിക്കാന്‍ അഞ്ച് റണ്‍സ് എന്ന അവസ്ഥ വന്നാല്‍ ഒരു ബൌണ്ടറിയിലൂടെ സ്കോര്‍ സമനില ഉറപ്പിക്കാനാണ് ഞാന്‍ എന്നും ശ്രമിച്ചിരുന്നത്. ചിലപ്പോള്‍ കളത്തിലെ പ്രവൃത്തിയില്‍ നമുക്ക് പിഴവ് പറ്റും. നിങ്ങളുടെ ശക്തി തന്നെ നിങ്ങളുടെ ഏറ്റവും വലിയ ബലഹീനതയായി മാറുകയും ചെയ്യും. സകൂപ് ഷോട്ടിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനം പന്തിനെ കഴിയാവുന്നത്ര നേരത്തെ ആക്രമിക്കുക എന്നതാണ്. എങ്കിലെ പരമാവധി ദൂരം പന്ത് സഞ്ചരിക്കുമെന്ന് ഉറപ്പു വരുത്താനാകൂ,. അന്ന് ശരിരത്തോട് വളരെ അടുത്തെത്തിയ ശേഷമാണ് ഞാന്‍ ഷോട്ട് ഉതിര്‍ത്തത്. അതോടെ പന്ത് വായുവില്‍ ഉയര്‍ന്നു പൊങ്ങി. പന്തിന്‍റെ കീഴില്‍ നിലയുറപ്പിച്ച് അത് കൈപ്പിടിയിലൊതുക്കാന്‍ ഫീല്‍ഡര്‍ക്ക് ആവശ്യത്തിലേറെ സമയം ലഭിക്കുകയും ചെയ്തു - മിസ്ബ പറഞ്ഞു.

ജോഗീന്ദന്‍ ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ പാകിസ്താന് ആവശ്യമുണ്ടായിരുന്നത് 13 റണ്‍സ്. ഒരു പടുകൂറ്റന്‍ സിക്സറിലൂടെ കളി പാകിസ്താന് അനുകൂലമാക്കി മാറ്റിയ മിസ്ബക്കൊപ്പമാണ് ഭാഗ്യമെന്ന സൂചനയോടെ ഒരു വൈഡും പിറന്നു. പിന്നെ നാല് പന്തുകളില്‍ ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സ്. പാകിസ്താന്‍ ആരാധകര്‍ ജയം സ്വപ്നം കണ്ടു തുടങ്ങിയ ആ നിമിഷത്തിലാണ് മിസ്ബയുടെ ബാറ്റില്‍ നിന്നും സ്കൂപ് ഷോട്ട് പിറന്നത്. ഏറെ വിമര്‍ശങ്ങള്‍ ക്ഷണിച്ചു വരുത്തിയ തന്നെ ഇന്നും വേട്ടയാടുന്ന ആ ഷോട്ട് തന്‍റെ ഭാഗ്യ ഷോട്ടുകളില്‍ ഒന്നാണെന് വര്‍ഷങ്ങള്‍ക്കിപ്പുറം മിസ്ബ ആവര്‍ത്തിക്കുന്നു. ഷോട്ട് കളിച്ചതിലെ പിഴവാണ് ഇന്ത്യക്ക് കപ്പ് സമ്മാനിച്ചതെന്നാണ് മിസ്ബയുടെ പക്ഷം.

TAGS :

Next Story