Quantcast

ബ്രാഡ്മാനേയും കടന്ന് കോഹ്ലി

MediaOne Logo

Subin

  • Published:

    9 May 2018 2:44 PM GMT

ബ്രാഡ്മാനേയും കടന്ന് കോഹ്ലി
X

ബ്രാഡ്മാനേയും കടന്ന് കോഹ്ലി

വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റ്‌സ്മാന്മാരില്‍ ഒരാളായാണ് വിരാട് കോഹ്ലി വിലയിരുത്തപ്പെടുന്നത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ബാറ്റിംങ് മികവിനെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാകില്ല. ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളോടാണ് ആരാധകര്‍ കോഹ്ലിയെ താരതമ്യപ്പെടുത്തുന്നത്. ഡോണ്‍ ബ്രാഡ്മാനെ തന്നെ മറികടക്കുന്ന പ്രകടനമാണ് വിരാട് കോഹ്ലി നടത്തുന്നത്. ടെസ്റ്റില്‍ അര്‍ധസെഞ്ചുറികളെ സെഞ്ചുറിയാക്കുന്ന നായകന്റെ ബ്രാഡ്മാന്റെ റെക്കോഡാണ് കോഹ്ലി ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റ്‌സ്മാന്മാരില്‍ ഒരാളായാണ് വിരാട് കോഹ്ലി വിലയിരുത്തപ്പെടുന്നത്. ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനെന്നാണ് പല ക്രിക്കറ്റ് നിരീക്ഷകരും കോഹ്ലിയെ വിശേഷിപ്പിക്കുന്നത്. ട്വന്റി 20യിലും കോഹ്ലിക്ക് പരക്കാരനില്ല. ബാറ്റിംങിലെ സ്ഥിരതയാണ് കോഹ്ലിയെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. ട്വന്റി 20യില്‍ വിരാട് കോഹ്ലിയുടെ ശരാശരി 50നും മുകളിലാണ്. ഒട്ടുമിക്ക താരങ്ങള്‍ക്കും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത ശരാശരിയാണിത്.

നായകസ്ഥാനത്തിന്റെ സമ്മര്‍ദ്ദം നിരവധി താരങ്ങളുടെ കളിയെ ബാധിച്ചത് നേരത്തെയും കണ്ടിട്ടുണ്ട്. എന്നാല്‍ സമ്മര്‍ദ്ദം കോഹ്ലിയുടെ കളി മികവ് വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ടെസ്റ്റ് ക്രിക്കറ്റിലും ഇപ്പോള്‍ മികച്ച പ്രകടനമാണ് കോഹ്ലി നടത്തുന്നത്. ടെസ്റ്റില്‍ വന്‍ സ്‌കോറുകള്‍ കണ്ടെത്താനുള്ള കോഹ്ലിയുടെ ശേഷിയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനെന്ന് വിളിക്കപ്പെടുന്ന ബാറ്റിംങ് ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാന്റെ റെക്കോഡാണ് ഇപ്പോള്‍ കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്.

29 ടെസ്റ്റുകളില്‍ ക്യാപ്റ്റനായ കോഹ്ലി 59.53 ശരാശരിയില്‍ 2560 റണ്‍സാണ് അടിച്ചുകൂട്ടിയത്. നാല് അര്‍ദ്ധ സെഞ്ചുറികളും പത്ത് സെഞ്ചുറികളും ഇതിലുള്‍പ്പെടുന്നു. അര്‍ധസെഞ്ചുറികളെ സെഞ്ചുറിയാക്കാനുള്ള കോഹ്ലിയുടെ ശേഷി നിലവില്‍ 71.43%മാണ്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ തന്റെ റെക്കോഡ് കൂടുതല്‍ കരുത്തുള്ളതാക്കാനായിരിക്കും കോഹ്ലി ശ്രമിക്കുകയെന്ന് ഉറപ്പിക്കാം.

TAGS :

Next Story