ഫുട്ബോള്‍ രാജകുമാരന് ഇന്ന് മിന്നുകെട്ട്
ഫുട്ബോള്‍ രാജകുമാരന് ഇന്ന് മിന്നുകെട്ട്
5 വയസുമുതല്‍ പരിചിതരാണ് മെസിയും കൂട്ടുകാരി അന്റോണെല്ലാ റൊക്കൂസോയും
സൂപ്പര്‍താരം ലയണല്‍ മെസിയുടെ വിവാഹ വാര്‍ത്തകള്‍കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. ഇന്നാണ് മെസി കൂട്ടുകാരി അന്റോണെല്ലോ റൊക്കൂസോയെ ജീവിതപങ്കാളിയാക്കുന്നത്.
5 വയസുമുതല്‍ പരിചിതരാണ് മെസിയും കൂട്ടുകാരി അന്റോണെല്ലാ റൊക്കൂസോയും. ബാര്‍സിലോനയിലേക്ക് മെസി മാറിയതോടെ ആ കൂട്ടുകെട്ടും പിരിഞ്ഞുവെന്നാണ് ഏവരും കരുതിയത്. എന്നാല്‍ കളിക്കൂട്ടുകാരിയുമായി താന്‍ പ്രണയത്തിലാണെന്ന് 2008ല്‍ മെസി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. പിന്നീടെപ്പോഴും മെസിക്കൊപ്പം അന്റോണല്ലയേയും കണ്ടു. 2012ല്‍ ഇരുവര്‍ക്കും ആദ്യ കുഞ്ഞ് പിറന്നു .തിയാഗോ. 2015ല്‍ തിയാഗോയ്ക്ക് ഒരനുജനും.
ലോകം കാത്തിരിക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ 250 വിഐപികളെത്തും. ലയണല്‍ മെസിയുടെ നാടായ റൊസാരിയോയിലേക്ക് ലോകോത്തര താരങ്ങളെത്തും. നെയ്മര്‍, സുവാരസ്, സെര്‍ജിയോ ബുസ്‌കെറ്റ്‌സ്, സാവി തുടങ്ങി ബാര്‍സയുടെ പ്രമുഖ താരങ്ങളെല്ലാമുണ്ടാകും.എന്നാല്‍ ലാലിഗയിലെ എതിരാളി ക്രിസ്റ്റ്യാനോയ്ക്കും മുന്‍ പരിശീലകന്‍ ലൂയിസ് എന്റിക്ക്വെയ്ക്കും ക്ഷണമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫുട്‌ബോള്‍ രാജകുമാരന്റെ മിന്നുകെട്ടു പോലെ മെനുകാര്‍ഡും വൈറലാണ്. വിവിധതാരം ഭക്ഷണങ്ങളുടെ പട്ടിക അറിയിച്ച് മെനു കാര്‍ഡ് നേരത്തെ പുറത്തു വന്നു . അര്‍ജന്‍റീനന്‍ വിഭവങ്ങള്‍ക്കൊപ്പം സ്പാനിഷ് മസാലയും വിരുന്നിന് രുചിക്കൂട്ടൊരുക്കും. റൊസാരിയോ നഗരം മാത്രമല്ല ലോകം മുഴുവനും കാത്തിരിക്കുകയാണ് പ്രിയതാരത്തിന്റെ വിവാഹത്തിനായി.
Adjust Story Font
16