Quantcast

വിംബിള്‍‍ഡണില്‍ അട്ടിമറി: ആന്‍ഡി മറെ പുറത്ത്

MediaOne Logo

Alwyn K Jose

  • Published:

    10 May 2018 11:40 PM GMT

വിംബിള്‍‍ഡണില്‍ അട്ടിമറി: ആന്‍ഡി മറെ പുറത്ത്
X

വിംബിള്‍‍ഡണില്‍ അട്ടിമറി: ആന്‍ഡി മറെ പുറത്ത്

നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ ബ്രിട്ടന്‍റെ ആന്‍ഡി മറെയാണ് പുറത്തായത്.

വിംബിള്‍ഡണ്‍ ടെന്നീസില്‍ ഞെട്ടിക്കുന്ന അട്ടിമറി. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ ബ്രിട്ടന്‍റെ ആന്‍ഡി മറെയാണ് പുറത്തായത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കയുടെ 24 ാം സീഡ് താരം സാം ക്വറെയോടാണ് മറെ അടിയറവ് പറഞ്ഞത്.

അഞ്ച് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് മറെയെ ക്വറെ അട്ടിമറിച്ചത്. ആദ്യ സെറ്റ് അനായാസം നേടിയ മറെ, പക്ഷേ രണ്ടാം സെറ്റ് കൈവിട്ടു. മൂന്നാം സെറ്റ് ടൈബ്രേക്കറിലൂടെ ഇഞ്ചോടിഞ്ച് പോരാടി മറെ സ്വന്തം അക്കൌണ്ടില്‍ എഴുതിച്ചേര്‍ത്തപ്പോള്‍ നാലും അഞ്ചും സെറ്റുകളില്‍ ബ്രിട്ടീഷ് താരത്തെ കാത്തിരുന്നത് ദയനീയമായ തോല്‍വിയായിരുന്നു. സ്‍കോര്‍: 3-6, 6-4, 6-7 (4), 6-1, 6-1.

2011 നു ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കന്‍ താരത്തോട് ഇത്തരമൊരു തോല്‍വി മറെ ഏറ്റുവാങ്ങുന്നത്. എന്നാല്‍ ജോക്കോവിച്ച് ഈ വിംബിള്‍ഡണ്‍ കിരീടം ഉയര്‍ത്തിയാല്‍ മറെക്ക് ഒന്നുകൂടി നഷ്ടമുണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ ലോക ഒന്നാം നമ്പര്‍ എന്ന സ്ഥാനത്തു നിന്നായിരിക്കും മറെക്ക് താഴേക്കിറങ്ങേണ്ടി വരിക,

Next Story