Quantcast

പരിശീലകനില്ലാതെ ബ്രസീലിലേക്കില്ല; രഞ്ജിത് മഹേശ്വരിയുടെ തീരുമാനം വിവാദത്തില്‍

MediaOne Logo

Alwyn

  • Published:

    11 May 2018 3:04 PM GMT

പരിശീലകനില്ലാതെ ബ്രസീലിലേക്കില്ല; രഞ്ജിത് മഹേശ്വരിയുടെ തീരുമാനം വിവാദത്തില്‍
X

പരിശീലകനില്ലാതെ ബ്രസീലിലേക്കില്ല; രഞ്ജിത് മഹേശ്വരിയുടെ തീരുമാനം വിവാദത്തില്‍

പരിശീലകനെ കൂടെ കൊണ്ട് പോകാന്‍ കഴിയാത്തതിനാല്‍ റയോ ഒളിമ്പിക്സില്‍ പങ്കെടുക്കാനില്ലെന്ന ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിയുടെ തീരുമാനം വിവാദമാകുന്നു.

പരിശീലകനെ കൂടെ കൊണ്ട് പോകാന്‍ കഴിയാത്തതിനാല്‍ റയോ ഒളിമ്പിക്സില്‍ പങ്കെടുക്കാനില്ലെന്ന ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിയുടെ തീരുമാനം വിവാദമാകുന്നു. രഞ്ജിത്തിനൊപ്പം പരിശീലകനായ നിഷാദിനെ കൂടി റിയോ ഒളിമ്പിക്സില്‍ പങ്കെടുപ്പിക്കാന്‍ തയാറാണെന്ന് സായ് അറിയിച്ചിട്ടുണ്ടെന്ന് എല്‍എന്‍സിപി ഡയറക്ടര്‍ ഡോ ജി കിഷോര്‍ പറഞ്ഞു. എന്നാല്‍ റയോയിലേക്ക് പോയാലും പരിശീലകനെ ഒളിമ്പിക് വില്ലേജില്‍ കയറ്റാനാകില്ലെന്നും രഞ്ജിത്തിനെ പരിശീലിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട്.

ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ട്രിപ്പില്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരിയുടെ പരിശീലകനായ നിഷാദിനെ ഒഴിവാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒളിമ്പിക്സില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തില്‍ രഞ്ജിത്ത് മഹേശ്വരി എത്തിയത്. എന്നാല്‍ രഞ്ജിത്തിനൊപ്പം നിഷാദിനെ കൊണ്ടുപോകാന്‍ സായ് തയ്യാറാണെന്ന് എല്‍എന്‍സിപി ഡയറക്ടര്‍ ജി കിഷോര്‍ പറഞ്ഞു. പരിശീലകനെ കൂടെ കൊണ്ട് പോയാലും ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെങ്കില്‍ രഞ്ജിത്ത് മഹേശ്വരിയെ പരിശീലിപ്പിക്കാന്‍ അദ്ദേഹത്തിനാകില്ല. ഒളിമ്പിക്സ് വില്ലേജില്‍ പരിശീലകനെന്ന രീതിയില്‍‍ പ്രവേശിക്കാന്‍ പോലും സാധിക്കില്ല. മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ഉള്ള തീരുമാനം രഞ്ജിത്ത് അത് ലറ്റിക് ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുന്നതില്‍ നിന്ന് രഞ്ജിത്തിനെ സായി വിലക്കിയിട്ടുണ്ട്.

TAGS :

Next Story