റിയോയില്‍ വീണ്ടും ഇടിമിന്നലായി ബോള്‍ട്ട്, 200 മീറ്ററിലും സ്വര്‍ണം
റിയോയില്‍ വീണ്ടും ഇടിമിന്നലായി ബോള്‍ട്ട്, 200 മീറ്ററിലും സ്വര്‍ണം
എതിരാളികളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടായിരുന്നു ബോള്‍ട്ടിന്റെ മിന്നല്‍ പ്രകടനം
ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിന് സ്പ്രിന്റ് ഡബിള്‍ . റിയോയില്‍ 200 മീറ്ററിലും സ്വര്‍ണ്ണം നേടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി ബോള്‍ട്ട്. 19.78 സെക്കന്‍റിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ് വെള്ളിയും ഫ്രാന്‍സിന്റെ ക്രിസ്റ്റഫൊ ലിമെത്രൈ വെങ്കലവും സ്വന്തമാക്കി.
ബോള്‍ട്ടിന് പകരക്കാരനുണ്ടായില്ല. വെല്ലുവിളിയും. 200 മീറ്റര്‍ ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ട് ഫിനിഷ് ചെയ്യുമ്പോള്‍ അടുത്തൊന്നുമെത്തിയിരുന്നില്ല എതിരാളികള്‍. തികച്ചും ആധികാരികമായ വിജയം. സീസണിലെ മികച്ച സമയം കുറിച്ചാണ് റിയോയിലെ ബോള്‍ട്ടിന്റെ സ്വര്‍ണ്ണ നേട്ടം. 19 സെക്കന്‍റില്‍ താഴെ ഓടിയെത്തുകയായിരുന്നു ലക്ഷ്യം. ഒപ്പം തന്റെ പേരിലുളള ഒളിമ്പിക് റെക്കോഡ് തകര്‍ക്കുകയും. ഇത് രണ്ടും സാധിച്ചില്ലെങ്കിലും ചരിത്രത്തില്‍ തങ്കലിപികളില്‍ തന്റെ പേര് ഉസൈന്‍ ബോള്‍ട്ട് എഴുതി ചേര്‍ത്തു.
ജസ്റ്റിന്‍ ഗാറ്റ്‌ലിനും യൊഹാന്‍ ബ്ലേക്കും ഫൈനല്‍ കാണാതെ പുറത്തായ മത്സരത്തില്‍ 100 മീറ്ററില്‍ വെള്ളി നേടിയ കാനഡയുടെ ആന്ദ്രെ ഡി ഗ്രാസിനാണ് വെള്ളി. 20.02 സെക്കന്‍ഡാണ് ഗ്രാസിന്റെ സമയം. ഫ്രാന്‍സിന്റെ ക്രിസ്റ്റഫെ ലിമൈത്ര വെങ്കലവും നേടി.
Adjust Story Font
16