സിന്ധുവിന് അഭിനന്ദന പ്രവാഹം
സിന്ധുവിന് അഭിനന്ദന പ്രവാഹം
രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സിന്ധുവിന് അഭിനന്ദവുമായെത്തി.
ഒളിംപിക്‌സ് വനിതാ ബാഡ്മിന്റണില്‍ വെള്ളി നേടിയ പിവി സിന്ധുവിന് അഭിനന്ദനപ്രവാഹം. രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സിന്ധുവിന് അഭിനന്ദവുമായെത്തി.
അപ്രതീക്ഷിതമായ മുന്നേറ്റത്തിലൂടെയായിരുന്നു സിന്ധുവിന്റെ നേട്ടം. ചരിത്രം കുറിച്ച് രാജ്യത്തിനഭിമാനമായ സിന്ധുവിനെ അഭിനന്ദിക്കാന്‍ മത്സരിക്കുകയാണ് ഏവരും. ഇന്ത്യക്കിത് അഭിമാന നിമിഷമാണെന്നും സിന്ധുവിനും കുടുംബത്തിനുമൊപ്പം രാജ്യം മുഴുവന്‍ ആഘോഷിക്കുകയാണെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു. സിന്ധുവിന്റെ നേട്ടത്തെ ചരിത്രപരമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. എക്കാലത്തും ഓര്‍മിക്കപ്പെടുന്ന നേട്ടമാണിതെന്നും മോദി പറഞ്ഞു.
ഹൃദയം കൊണ്ടാണ് സിന്ധു കളിച്ചതെന്നായിരുന്നു ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്റെ പ്രതികണം. സിന്ധുവിന്റെ ആരാധനായി മാറിയെന്ന് രജനികാന്തും പറഞ്ഞു. സിന്ധുവിനെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം സച്ചിന്റ തെന്‍ഡുല്‍ക്കറും ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയും ട്വീറ്റ് ചെയ്തു.
ലോക ഒന്നാം നമ്പര്‍ സ്‌പെയിന്റെ കരോലിന മരിനായിരുന്നു ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. ആദ്യ ഗെയിം നേടിയ സിന്ധുവിനെതിരെ പിന്നീടുള്ള രണ്ട് ഗെയിമുകളും നേടി മരിന്‍ കിരീടമണിഞ്ഞു. ഒളിംപിക്‌സ് ബാഡ്മിന്റണില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.
Adjust Story Font
16