Quantcast

അണ്ടര്‍-18 ഏഷ്യാകപ്പ് ഹോക്കി; പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

MediaOne Logo

Damodaran

  • Published:

    11 May 2018 2:50 PM

അണ്ടര്‍-18 ഏഷ്യാകപ്പ് ഹോക്കി; പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍
X

അണ്ടര്‍-18 ഏഷ്യാകപ്പ് ഹോക്കി; പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

പരമ്പരാഗത വൈരികളായ പാകിസ്താനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ കുട്ടികള്‍ ഫൈനല്‍ ഉറപ്പിച്ചത്

പതിനെട്ട് വയസിന് താഴെയുള്ളവരുടെ ഏഷ്യാ കപ്പ് കലാശപ്പോരാട്ടത്തിന് ഇന്ത്യ അര്‍ഹത നേടി. പരമ്പരാഗത വൈരികളായ പാകിസ്താനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ കുട്ടികള്‍ ഫൈനല്‍ ഉറപ്പിച്ചത്. ഏഴാം മിനുട്ടില്‍ മുന്‍നിരക്കാരന്‍ ശിവം ആനന്ദാണ് ആദ്യം പാകിസ്താന്‍റെ ഗോള്‍ വല ചലിപ്പിച്ചത്. മുപ്പത്തിരണ്ടാം മിനുട്ടില്‍ ദില്‍പ്രീത് സിങിലൂടെ ഇന്ത്യ പിന്നെയും ലക്ഷ്യം കണ്ടു. നായകന്‍ നിലം സഞ്ജീപ് സെസാണ് ഇന്ത്യക്കായി മൂന്നാം ഗോള്‍ കണ്ടെത്തിയത്. അറുപത്തിഒന്നാം മിനുട്ടില്‍ അംജദ് അലിഖാനിലൂടെ പാകിസ്താന്‍ ആശ്വാസ ഗോള്‍ നേടി.

TAGS :

Next Story