ലോകസമാധാനത്തിനായുള്ള മത്സരത്തിനിടെ മറഡോണയും വെറോണും കൊമ്പുകോര്‍ത്തു
ലോകസമാധാനത്തിനായുള്ള മത്സരത്തിനിടെ മറഡോണയും വെറോണും കൊമ്പുകോര്‍ത്തു
ഫ്രാന്‍സിസ് മാര്‍പാപ്പ റോമില്‍ സംഘടിപ്പിച്ച സൗഹൃദ മല്‍സരത്തിലാണ് മറഡോണ ബൂട്ടുകെട്ടിയിറങ്ങിയത്...
നീണ്ട ഇടവേളയ്ക്ക് ശേഷം ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണ കളിക്കളത്തിലിറങ്ങി. ലോകസമാധാനത്തിനായി പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ റോമില്‍ സംഘടിപ്പിച്ച സൗഹൃദ മല്‍സരത്തിലാണ് മറഡോണ കളിച്ചത്. മറഡോണയുടെ ബ്ലൂ ടീം റൊണാള്‍ഡീനോ, സാംബ്രോട്ട, ഫ്രെഡറിക് ക്‌നൂട്ട് എന്നിവരടങ്ങിയ വൈറ്റ് ടീമിനോട് 4-3ന് തോറ്റു. കളിക്കളത്തില്‍ മറഡോണയുടെ ദൈവത്തിന്റെ കൈയും, കളത്തിന് പുറത്തുള്ള ചൂടന്‍ പെരുമാറ്റത്തിനും മത്സരം സാക്ഷിയായി.
ഇതിഹാസ താരത്തിന്റെ കളിയഴക് ആസ്വദിക്കാന്‍ പതിനായിരങ്ങളാണ് റോമിലെ ഒളിംപിക്കോ സ്‌റ്റേഡിയത്തിലെത്തിയത്. സമാധാന സന്ദേശം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയായിരുന്നു മല്‍സരം സംഘടിപ്പിച്ചത്. മുന്‍ ഇറ്റാലിയന്‍ താരം ഫ്രാന്‍സിസ്‌കോ ടോട്ടി, ബ്രസീലിന്റെ കഫു എന്നിവരും മറഡോണയുടെ ടീമിലുണ്ടായിരുന്നു. ജിയാന്‍ലൂക്ക സാബ്രോട്ട, റൊണാള്‍ഡീഞ്ഞോ, യുവാന്‍ സെബാസ്റ്റ്യന്‍ വെറോണ്‍, ഹെര്‍നാന്‍ ക്രെസ്‌പോ എന്നിവരായിരുന്നു എതിര്‍പക്ഷത്തെ ശ്രദ്ധേയതാരങ്ങള്‍.
ശരീരഭാരം കൂടിയതിനാല്‍ കളം നിറഞ്ഞുകളിക്കാന്‍ മറഡോണക്കായില്ല. എന്നാല്‍ രണ്ട് ഗോളിന് വഴിയൊരുക്കി. വൈറ്റ് ടീമിന് കളിച്ച സ്വന്തം നാട്ടുകാരന്‍ യൂവാന്‍ സെബാസ്റ്റ്യന്‍ വെറോണുമായി കളിക്കളത്തില്‍ മറഡോണ നേരിയ വാഗ്വാദവും നടത്തി. തന്നെ വെറോണ്‍ ചവിട്ടി വീഴ്ത്താന്‍ ശ്രമിച്ചെന്നാണ് മറഡോണയുടെ വാദം.
Adjust Story Font
16