Quantcast

രണ്ടാം ജയം തേടി ബ്ലാസ്‌റ്റേഴ്‌സ്

MediaOne Logo

Subin

  • Published:

    11 May 2018 9:51 PM GMT

രണ്ടാം ജയം തേടി ബ്ലാസ്‌റ്റേഴ്‌സ്
X

രണ്ടാം ജയം തേടി ബ്ലാസ്‌റ്റേഴ്‌സ്

മുംബൈ സിറ്റിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം ജയം തേടി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നു. പൂനെ സിറ്റിയാണ് എതിരാളികള്‍. മുംബൈ സിറ്റിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. വൈകീട്ട് ഏഴിന് പൂനെയുടെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മുംബൈയെ ഒരു ഗോളിന് കീഴടക്കിയതിന്റെ ആവേശത്തിലാണ് സ്റ്റീവ് കോപ്പലും സംഘവും. സീസണിലെ ആദ്യജയമാണ് മുംബൈക്കെതിരെ നേടിയത്. മൈക്കല്‍ ചോപ്രയിലൂടെ ആദ്യഗോളും. സ്വന്തം കാണികളുടെ മുന്നില്‍ താളം വീണ്ടെടുത്തതിന്റെ ആത്മവിശ്വാസവുമായാണ് പൂനെ സിറ്റിക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്.

മൈക്കല്‍ ചോപ്രയും ബെല്‍ഫോര്‍ട്ടും മുഹമ്മദ് റാഫിയും ഉള്‍പ്പെട്ട മുന്നേറ്റനിരയില്‍ ടീം ഇനിയുമേറെ പ്രതീക്ഷിക്കുന്നു. ഫിനിഷിങ്ങിലെ പാളിച്ചകള്‍ ഇനിയുമേറെ പരിഹരിക്കാനുണ്ട്. മുംബൈക്കെതിരെ നിരവധി ഗോളവസരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് പാസാക്കിയത്. ആരോണ്‍ ഹ്യൂസും ഹോസുവും സന്ദേഷ് ജീങ്കാനും ഉള്‍പ്പെട്ട പ്രതിരോധനിര ടീമിന്റെ കരുത്താണ്.

എന്നാല്‍ മധ്യനിരയില്‍ കളിമെനയുന്ന പ്ലേ മേക്കറുടെ അഭാവം സ്റ്റീവേ കോപ്പലിലെ വലയ്ക്കുന്നു. മെഹ്താബ് ഹുസെന്റ മോശം ഫോം ടീമിന് തലവേദനയാണ്. പട്ടികയില്‍ നാല് പോയന്റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.

മറുവശത്ത് പൂനെ സിറ്റിയുടെ കാര്യവും പരിതാപകരമാണ്. മൂന്ന് മല്‍സരങ്ങള്‍ കളിച്ചെങ്കിലും ഗോവക്കെതിരെ മാത്രമാണ് പൂനെക്ക് ജയിക്കാനായത്. ഒത്തിണക്കത്തിലൂം ആസൂത്രണത്തിലും പൂനെ ഇനിയും മുന്നേറാനുണ്ട്. ഗോവക്കെതിരെ ഗോള്‍ നേടിയ ഇസൂമിയും മോമര്‍ ഡോയെയിലുമാണ് ടീമിന്റെ പ്രതീക്ഷ. സ്വന്തം കാണികളുടെ മുന്നില്‍ കളിക്കുന്നതിനാല്‍ ഗ്യാലറികളിലെ ആവേശം പൂനെക്ക് കരുത്തേകും.

TAGS :

Next Story