Quantcast

ദേശീയ സ്കൂള്‍ സീനിയര്‍ അത്‍ലറ്റിക് മീറ്റില്‍ മൂന്നാം ദിനവും കേരളം

MediaOne Logo

Trainee

  • Published:

    11 May 2018 8:56 AM GMT

ദേശീയ സ്കൂള്‍ സീനിയര്‍ അത്‍ലറ്റിക് മീറ്റില്‍ മൂന്നാം ദിനവും കേരളം
X

ദേശീയ സ്കൂള്‍ സീനിയര്‍ അത്‍ലറ്റിക് മീറ്റില്‍ മൂന്നാം ദിനവും കേരളം

മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവുമുള്‍പ്പെടെ 8 മെഡലുകളുമായി നിലവില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാമതാണ് കേരളം.

പുനെയില്‍ നടക്കുന്ന ദേശീയ സീനിയര്‍ സ്കൂള്‍ അത്‌ലറ്റിക് മീറ്റിങ്ങില്‍ മൂന്നാം ദിനവും കേരളം മുന്നേറ്റം തുടരുന്നു. പെണ്‍കുട്ടികളുടെ 1500 മീറ്രരില്‍ കേരള ക്യാപ്റ്രന്‍ കൂടിയായ ബബിതയും പോള്‍വാട്ടില്‍ ആര്‍ശ ബാബുവും സ്വര്‍ണം നേടി. ട്രാക്കിലും ജംപിങ് പിറ്റിലുമായി 4 വെളളിയും ഒരു വെങ്കലവും കേരളം കരസ്ഥമാക്കി.പെണ്‍കുട്ടികളുടെ 5 കിമി നടത്തില്‍ വൈദേഹിയും ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ അഭിനന്ദ് സുന്ദരേശനും ലോംഗ് ജംപില്‍ അഖിലും പോള്‍ വാട്ടില്‍ ദിവ്യ മോഹനുമാണ് വെളളി സമ്മാനിച്ചത്. ലോംഗ് ജംപില്‍ കേരളത്തിന്റെ അമല്‍ ടി പിക്കാണ് വെങ്കലം. ഇതോടെ അഞ്ച് സ്വര്‍ണവും ആറ് വെളളിയും റണ്ട് വെങ്കലവുമടക്കം 13 മെഡലുകളുമായി കേരളം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

Next Story