വിവാദങ്ങള്‍ക്കിടെ ഐപിഎല്‍ ഒമ്പതാം സീസണ്‍ നാളെ മുതല്‍
വിവാദങ്ങള്‍ക്കിടെ ഐപിഎല്‍ ഒമ്പതാം സീസണ്‍ നാളെ മുതല്‍
മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും റൈസിങ് പൂനെ സൂപ്പര്‍ജയിന്റ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം...
വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കുമിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒന്‍പതാം സീസണ് നാളെ തുടക്കമാകും. ഉദ്ഘാടന ചടങ്ങുകള്‍ ഇന്ന് രാത്രി മുംബൈയില്‍ നടക്കും. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും റൈസിങ് പൂനെ സൂപ്പര്‍ജയിന്റ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. മുംബൈയില്‍ ഉദ്ഘാടന മത്സരം നടത്താന്‍ കഴിഞ്ഞ ദിവസമാണ് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്.
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ആവേശം കെട്ടടങ്ങും മുന്‍പേ മറ്റൊരു ക്രിക്കറ്റ് പൂരം കൂടിയെത്തുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒന്‍പതാം പതിപ്പിന് ശനിയാഴ്ച വൈകീട്ടോടെ തിരശ്ശീലയുയരും. ഒട്ടേറെ വിവാദങ്ങള്‍ക്ക് നടുവിലാണ് ഇത്തവണത്തെ ഐപിഎല്‍ എന്നത് ക്രിക്കറ്റ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നു.
ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്ന മഹാരാഷ്ട്രയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതാണ് പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തില്‍ മുംബൈയിലെ മത്സരങ്ങള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിക്കവെ ബിസിസിഐയും സംസ്ഥാന സര്‍ക്കാരിനെയും ഹൈക്കോടതി വിമര്‍ശിച്ചു. മനുഷ്യന്‍ മരിച്ചു വീഴുന്നതോടെ ക്രിക്കറ്റാണോ വലിയ കാര്യമെന്ന് കോടതി ചോദിച്ചു.
എന്നാല്‍ ഉദ്ഘാടനമത്സരം മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ തന്നെ നടത്താമെന്ന കോടതി ഉത്തരവ് ക്രിക്കറ്റ് ആരാധകര്‍ക്ക് ആശ്വാസമായി. തുടര്‍മത്സരങ്ങള്‍ക്കുള്ള അനുമതിയുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. പുതിയ ടീമുകളായ റൈസിങ് പൂനെ സൂപ്പര്‍ജയിന്റ്‌സും ഗുജറാത്ത് ലയണ്‍സും ഉള്‍പ്പെടെ 8 ടീമുകളാണ് ലീഗിലുള്ളത്.
Adjust Story Font
16