Quantcast

ജിമ്മില്‍ 'വിയര്‍ത്ത്' ധോണി

MediaOne Logo

admin

  • Published:

    11 May 2018 2:12 PM GMT

ജിമ്മില്‍ വിയര്‍ത്ത് ധോണി
X

ജിമ്മില്‍ 'വിയര്‍ത്ത്' ധോണി

ബിസിസിഐ. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.  പ്രായത്തിന്‍റെയും ഫോമിന്‍റെയും പേരില്‍

കരിയറിന്‍റെ അസ്തമന കാലത്താണ് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെന്ന വിലയിരുത്തലുകള്‍ ശക്തമാണെങ്കിലും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ മറ്റാര്‍ക്കും ഒരു മാതൃക തന്നെയാണ് മഹി. ഫിറ്റ്നസില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന ഇന്ത്യന്‍ യുവനിരയിലെ പല താരങ്ങളും ജിമ്മില്‍ മണിക്കൂറുകള്‍ ചെലവിടുന്നതിന്‍റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഒരുപാടു തവണ ശ്രദ്ധ പിടിച്ചു പറ്റിയതുമാണ്. ടെസ്റ്റ് നായകന്‍ കൊഹ്‍ലി പോലുള്ള താരങ്ങളുടെ ജിമ്മിലെ പ്രയത്നങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുമ്പോഴും ജിമ്മിലെ മഹേന്ദ്രജാലത്തിന്‍റെ കാഴ്ചകള്‍ ഒന്നു പോലും എങ്ങും സ്ഥാനം പിടിച്ചിരുന്നില്ല.

ഈ പതിവിന് ഒരു മാറ്റം വരുത്തി സിംബാബ്‍വേ പര്യടനത്തിനിടെ ജിമ്മില്‍ വിയര്‍ക്കുന്ന ധോണിയുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ബിസിസിഐ. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. പ്രായത്തിന്‍റെയും ഫോമിന്‍റെയും പേരില്‍ വിമര്‍ശിച്ചവര്‍ക്കുള്ള ധോണിയുടെ സന്ദേശം കൂടിയാണ് ഈ വീഡിയോ

TAGS :

Next Story