Quantcast

അവസാന ഓവറില്‍ കൊല്‍ക്കത്തക്കെതിരെ മുംബൈക്ക് ജയം 

MediaOne Logo

Rishad

  • Published:

    12 May 2018 4:08 AM GMT

അവസാന ഓവറില്‍ കൊല്‍ക്കത്തക്കെതിരെ മുംബൈക്ക് ജയം 
X

അവസാന ഓവറില്‍ കൊല്‍ക്കത്തക്കെതിരെ മുംബൈക്ക് ജയം 

കൊല്‍ക്കത്ത ഉയര്‍ത്തിയ 179 എന്ന വിജയലക്ഷ്യം മുംബൈ  അവസാന പന്ത് ശേഷിക്കെ മറികടന്നു

ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഉജ്ജ്വല ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 179 എന്ന വിജയലക്ഷ്യം മുംബൈ അവസാന പന്ത് ശേഷിക്കെ മറികടന്നു. 50 റണ്‍സുമായി നിതീഷ് റാണ മുംബൈക്കായി തിളങ്ങിയെങ്കിലും അവസാന ഓവറിലെ ഹര്‍ദ്ദിക്ക് പാണ്ഡ്യയുടെ ബാറ്റിങ്ങാണ് ആതിഥേയര്‍ക്ക് ജയമൊരുക്കിയത്.

പതിനൊന്ന് റണ്‍സായിരുന്നു അവസാന ഓവറില്‍ മുംബൈക്ക് വേണ്ടിയിരുന്നത്. രണ്ട് ബൗണ്ടറിയുള്‍പ്പടെ പാണ്ഡ്യ അത്രയും റണ്‍സ് അടിച്ചെടുത്തു. 11 പന്തില്‍ നിന്ന് രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പടെ 29 റണ്‍സാണ് പാണ്ഡ്യ നേടിയത്. പാര്‍ത്ഥിവ് പട്ടേല്‍(30) ജോസ് ബട്ട്‌ലര്‍(28) എന്നിവരും മുംബൈക്കായി തിളങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ(2) വീണ്ടും നിരാശപ്പെടുത്തി. 81 റണ്‍സ് നേടിയ മനീഷ് പാണ്ഡയുടെയും 32 റണ്‍സ് നേടിയ ക്രിസ് ലിന്നിന്റെയും മികവിലാണ് കൊല്‍ക്കത്ത 178 റണ്‍സ് നേടിയത്.

കൊല്‍ക്കത്തക്കായി അങ്കിത് രജ്പുത് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുംബൈക്കായി കൃണാല്‍ പാണ്ഡ്യ മൂന്നും മലിംഗ രണ്ടു വിക്കറ്റും വീഴ്ത്തി.

TAGS :

Next Story