Quantcast

കളഞ്ഞു കുളിച്ച സുവര്‍ണ്ണാവസരം ....!!

MediaOne Logo

admin

  • Published:

    12 May 2018 3:18 PM GMT

കളഞ്ഞു കുളിച്ച സുവര്‍ണ്ണാവസരം ....!!
X

കളഞ്ഞു കുളിച്ച സുവര്‍ണ്ണാവസരം ....!!

മാര്‍ടീന്‍ ഹാര്‍നിക്കിന്റെ തന്ത്രപരമായ ഒരു ഷോട്ട് പോസ്റ്റ്‌ ഉരുമി കടന്നു പോയില്ലായിരുന്നുവെങ്കില്‍ അതാകുമായിരുന്നു ഇന്നത്തെ വിധി നിര്‍ണയ ഗോള്‍

പോര്‍ച്ചുഗീസുകാരെ ലോക ഫുട്ബോളില്‍ നാണിപ്പിച്ചു വിട്ടിട്ടുള്ളവരാണ് ഓസ്ട്രിയക്കാര്‍. 1954 ലെ സ്വിസ് ലോകകപ്പിന്റെ യൂറോപ്യന്‍ മേഖലാ യോഗ്യതാ മത്സരത്തില്‍ 1953 ല്‍ വിയന്നയില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രിയ അന്ന് വിജയിച്ചത് ഒന്നിനെതിരെ ഒന്‍പതു ഗോളുകള്‍ അടിച്ചു കൂട്ടികൊണ്ടായിരുന്നു. ആ ചരിത്രം നന്നായിട്ട് ഓര്‍മയുള്ള പോര്‍ച്ചുഗീസുകാരുടെ പുതിയ തലമുറ അതിനു ശേഷമുള്ള എല്ലാ മത്സരങ്ങളും പ്രതികാരം തീര്‍ക്കുവാനായിട്ടാണ് വിനിയോഗിച്ചിട്ടുള്ളത്. ഇരു കൂട്ടരും ഇതുവരെ 11 തവണ മുഖാമുഖം കണ്ടപ്പോള്‍ 5 തവണ വിജയം പോര്‍ച്ചുഗലിനും 3 തവണ ഓസ്ട്രിയക്കാര്‍ക്കും ആയിരുന്നു. എന്നാല്‍ കുറഞ്ഞ വിജയം നേടിയവര്‍ക്കായിരുന്നു ഗോള്‍ നിലയില്‍ മുന്നേറ്റം 12നെതിരെ 17 ഗോളുകള്‍...!!

യൂറോപ്പിലെ ബ്രസീലാണ് ഫുട്ബോളില്‍ പോര്‍ച്ചുഗല്‍. ബ്രസീല്‍ പോര്‍ച്ചുഗലിന്റെ അധിപന്മാര്‍ ആയിരുന്നത് കൂടി കണക്കില്‍ എടുകുമ്പോള്‍ ഈ സാദൃശ്യം അംഗീകരിക്കേണ്ടിവരും. തികച്ചും വേറിട്ട ശൈലിയില്‍ ഗതിവേഗത്തിന്റെ പന്ത് കളിക്കുന്ന പോര്‍ച്ചുഗലും തനി യൂറോപ്യന്‍ രീതിയില്‍ കളിക്കുന്ന ഓസ്ട്രിയക്കരുടെയും പന്ത്രണ്ടാമത്തെ അങ്കം അങ്ങേയറ്റം സവിശേഷ സാഹചര്യത്തില്‍ ആണ് ഇന്ന് പാരീസില്‍ അരങ്ങേറിയത് ഐസ്‍ലന്റിനു എതിരെയുള്ള ആദ്യമത്സരം സമനിലയില്‍ ആയ പൊര്‍ച്ചുഗലിനും ഹങ്കറിക്കുമെതിരെ തോറ്റു തുടങ്ങിയ ഓസ്ട്രിയക്കും നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നു ഇന്നത്തെ കളി. അതുകൊണ്ടുതന്നെ തുടക്കം മുതല്‍ ഇരു ടീമുകളും ഗതി വേഗത്തിന്റെ ഫുട്ബോള്‍ കെട്ടഴിച്ചു വിട്ടു. നാനിയയും ക്രിസ്റ്റിയാനോ റൊണാള്‍ഡോ യെയും മുന്നില്‍ നിര്‍ത്തി ഇരട്ട ഫോര്‍ വേര്‍ഡ് സിസ്റ്റം പ്രയോഗിച്ച പോര്‍ച്ചുഗലിനു എതിരെ 4-2-3-1 എന്ന ആക്രമണത്തിനും പ്രതിരോധത്തിനും തുല്യ പ്രാധാന്യമുള്ള രീതിയില്‍ ആണ് ഓസ്ട്രിയ ടീമിനെ അണി നിരത്തിയത്. തുടക്കത്തില്‍ തന്നെ ക്വാരിസ്മയുടെ തന്ത്രപരമായ പാസ്‌ വില്ല്യം കര്‍വായൊ റൊണാള്‍ഡോ വഴി നാനയില്‍ എത്തിച്ചത്. നാനിയുടെ കാലില്‍ നിന്ന് അല്‍മാര്‍ പിടിച്ചെടുത്തു തുടര്‍ന്നുള്ള പ്രത്യാക്രമണത്തില്‍ ഭാഗ്യം കൊണ്ട് മാത്രമായിരുന്നു ക്രിസ്റ്റ്യാനോയും കൂട്ടരും ഇന്ന് രക്ഷപ്പെട്ടത്. മാര്‍ടീന്‍ ഹാര്‍നിക്കിന്റെ തന്ത്ര പരമായ ഒരു ഷോട്ട് പോസ്റ്റ്‌ ഉരുമി കടന്നു പോയില്ലായിരുന്നുവെങ്കില്‍ അതാകുമായിരുന്നു ഇന്നത്തെ വിധി നിര്‍ണയ ഗോള്‍.

നാനിയെയും ക്രിസ്റ്റ്യാനോയെയും കൃത്യമായ കണക്കു കൂട്ടലുമായി അര്‍നോട്ടോവിച്ചും ഈസക്കരും കൂടി തടഞ്ഞു നിര്‍ത്തിയപ്പോള്‍ അസാധാരണ ഗതിവെഗവുമായി റിക്കാര്‍ഡോ ക്വാരീസ്മ അവസരത്തിന് ഒത്തു ഉയരുകയും ഇന്നത്തെ എല്ലാമുന്നേറ്റങ്ങളും ആസൂത്രണം ചെയ്യുകയും ചെയ്തു. സഹികെട്ട ക്ലയിനും പ്രോടലും പരുക്കുന്‍ അടവുകളുമായി ഈ മുന്നേറ്റങ്ങള്‍ തടഞ്ഞിടുകയും പലതവണ ക്വാരീസ്മക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതിനിടയില്‍ പിന്‍ നിരയില്‍ നിന്ന് പെപ്പെ തരപ്പെടുത്തിയ മുന്നേറ്റങ്ങള്‍ നാനിക്ക് മുതലാക്കുവാനും കഴിഞ്ഞില്ല. അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതില്‍ നാനിയും ക്രിസ്റ്റ്യാനോയും പരസ്പരം മത്സരിക്കുകയായിരുന്നോ എന്ന് തോന്നും വിധം അവര്‍ കിട്ടിയ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. മറു വശത്ത്‌ കിട്ടിയ അവസരങ്ങള്‍ ഒക്കെ പ്രത്യാക്രമണത്തിനു വിനിയോഗിച്ച ഹാര്‍നിക്കും അലബയും നായകന്‍ ഫുക്‍സും കളിയുടെ ഗതി വേഗം വരധിപ്പിച്ചതൊഴിച്ചാല്‍ ഗോള്‍ അവസരം നഷ്ടപ്പെടുത്തുന്നതില്‍ അവരും പോര്‍ച്ചുഗീസുകാര്‍ക്ക് ഒപ്പമായിരുന്നു. കൃത്യതയില്ലാത്ത ഷോട്ടുകള്‍ക്ക് ഒപ്പം ഇരു ഗോളികളും അസാധാരണ മികവുമായി ഗോളെന്നു ഉറപ്പിച്ച പന്തുകള്‍ പോലും കൈപ്പിടിയില്‍ ഒതുകിയതോടെ സ്കോര്‍ ബോര്‍ഡും നിശ്ചലമായി നിന്നു.

മത്സരത്തിന്റെ വിധി നിര്‍ണയിക്കപ്പെട്ടു എന്ന് കരുതപ്പെടും വിധം എഴുപത്തി ഒന്‍പതാം മിനിറ്റില്‍ പോര്‍ച്ചുഗലിന് ഒരു പെനാലിറ്റിയും ലഭിച്ചു. പന്തുമായി പെനാല്‍റ്റി ബോക്സ് കടന്നെത്തിയ ക്രിസ്റ്റ്യാനോയെ മാര്‍ടീന്‍ ഹിന്‍ടരേഗര്‍ മറിച്ചിട്ടപ്പോള്‍ ലോകത്തിലെ മികച്ച റഫറി ആയി തെരെഞ്ഞെടുകപ്പെട്ട ഇറ്റലിക്കാരന്‍ റിറ്റ്സോളി നേരെ പെനാല്‍റ്റി പോയിന്റിലേക്ക് വിരല്‍ ചൂണ്ടി. ഷുവര്‍ ഷൂട്ടര്‍ എന്നാ വിശേഷണമുള്ള സി ആര്‍ 7 തന്നെ അതെടുക്കാനെത്തിയപ്പോള്‍ പോര്‍ച്ചുഗലിന്റെ വിജയം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ സകലരെയും അതിശയിപ്പിച്ചുകൊണ്ട് ക്രിസ്റ്റ്യാനോയുടെ പ്ലെസിംഗ് ഷോട്ട്. ഇടതു പോസ്റ്റിന്റെ മൂലയില്‍ തട്ടി മടങ്ങിയതോടെ നിര്‍ഭാഗ്യം റൊണിക്കും പൊര്‍ച്ചുഗലിനും ഒപ്പമായി. ഉറപ്പായിരുന്ന വിജയം കൈ വിട്ടുകളഞ്ഞ പോര്‍ച്ചുഗീസുകാര്‍ ദുഃഖ പുത്രന്മാരായി തല കുനിച്ചപ്പോള്‍ അവരുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനവും ആശങ്കയുണര്‍ത്തുന്നതാക്കി.

ആത്യന്തികമായി ഫുട്ബോള്‍ ഒരു ടീം ഇനമാണെന്ന തത്വം മറന്നുകൊണ്ട് പോര്‍ട്ടുഗീസുകാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന ഒറ്റയാളില്‍ കളി കേന്ദ്രീകരിച്ചു. അത് മനസിലാക്കി ഓസ്ട്രിയക്കാര്‍ റൊണാള്‍ഡോയെ തടഞ്ഞതും ഇന്നത്തെ ഉറപ്പായ വിജയം കൈവിട്ടു പോകാന്‍ പോര്‍ച്ചുഗലിനു കാരണമാക്കി.

TAGS :

Next Story