വിംബിള്‍ഡണ്‍ കിരീടം സെറീനക്ക്
വിംബിള്‍ഡണ്‍ കിരീടം സെറീനക്ക്
വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ആഞ്ജലിക് കെര്‍ബറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സെറീന കിരീടം ഉയര്‍ത്തിയത്.
ടെന്നീസില്‍ ചരിത്രം കുറിച്ച് അമേരിക്കന്‍ താരം സെറീന വില്യംസ്. വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ആഞ്ജലിക് കെര്‍ബറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സെറീന കിരീടം ഉയര്‍ത്തിയത്.
ഇതോടെ 22 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ എന്ന ടെന്നീസ് ഇതിഹാസം സ്റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡിനൊപ്പം സെറീനയെത്തി. ടൈബ്രേക്കറിലേക്ക് നീങ്ങിയ ആദ്യ സെറ്റിനു ആവേശകരമായ അന്ത്യം കുറിച്ച സെറീന രണ്ടാം സെറ്റ് അനായാസം സ്വന്തമാക്കിയാണ് ചരിത്രത്തിലേക്ക് എയ്സ് പായിച്ചത്. സ്‍കോര്‍: 7-5, 6-3. സെറീനയുടെ ഏഴാം വിംബിള്‍ഡണ്‍ കിരീടനേട്ടമാണിത്.
2016 ആസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിന്റെ തനിയാവര്‍ത്തനമായിരുന്നു ഇന്നത്തെ വിംബിള്‍ഡണ്‍ ഫൈനല്‍. ഒന്നാം റാങ്കുകാരിയും നാലാം റാങ്കുകാരിയും നേര്‍ക്കുനേര്‍ എത്തിയ പോരാട്ടത്തില്‍ ഇനിയൊരു അട്ടിമറിക്ക് സാധ്യതയില്ലെന്ന് കരുത്തുകൊണ്ട് തെളിയിക്കുകയായിരുന്നു സെറീന. ആസ്ട്രേലിയന്‍ ഓപ്പണില്‍ അട്ടിമറിജയത്തോടെ കിരീടത്തില്‍ മുത്തമിട്ട കെര്‍ബറോടുള്ള മധുരപ്രതികാരം കൂടിയായി സെറീനയുടെ ഇന്നത്തെ ജയം.
Adjust Story Font
16