Quantcast

ഇന്ത്യ മികച്ച ലീഡിലേക്ക്

MediaOne Logo

Ubaid

  • Published:

    13 May 2018 8:58 AM GMT

ഇന്ത്യ മികച്ച ലീഡിലേക്ക്
X

ഇന്ത്യ മികച്ച ലീഡിലേക്ക്

ലോകേഷ് രാഹുലിന്റെ സെഞ്ച്വറി(158)കരുത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.

വെസ്റ്റിന്‍ഡിസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെടുത്തിട്ടുണ്ട്. 17 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും 42 റണ്‍സുമായി അജിങ്ക്യ രഹാനയുമാണ് ക്രീസില്‍. ലോകേഷ് രാഹുലിന്റെ സെഞ്ച്വറി(158)കരുത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.

വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്‌സ് 196 റണ്‍സില്‍ അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ കെ.എല്‍. രാഹുല്‍-ശിഖര്‍ ധവാന്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 87 റണ്‍സിലെത്തിച്ചു. ധവാനെ (27)നഷ്ടമായതിനു ശേഷമെത്തിയ ചേതേശ്വര്‍ പൂജാരയുമായി ചേര്‍ന്ന് രാഹുല്‍ ഇന്ത്യയെ മുന്നോട്ടു നയിച്ചു. ഇതിനിടെ രാഹുല്‍ സെഞ്ചുറി തികച്ചു. 182 പന്തില്‍ സെഞ്ചുറി കടന്ന രാഹുല്‍ അപ്പോള്‍ 12 ഫോറും ഒരു സിക്‌സും പറത്തിയിരുന്നു. രാഹുല്‍-പൂജാര കൂട്ടുകെട്ട് 121 റണ്‍സിന്റെ സഖ്യം തീര്‍ത്തുശേഷം പിരിഞ്ഞു. പൂജാര(46) റണൗട്ടൗയി. പിന്നാലെ രാഹുലും(158) പുറത്തായി. ഇതിനുശേഷം ക്രീസിലെത്തിയ നായകന്‍ വിരാട് കോഹ്‌ലി 44 റണ്‍സെടുത്തു പുറത്തായി.

TAGS :

Next Story