കൊഹ്‍ലിക്ക് മുന്പേ ഡിആര്‍എസിന് അപ്പീല്‍ ചെയ്ത് ധോണി, പിഴയ്ക്കാത്ത വിലയിരുത്തലില്‍ ഇംഗ്ലണ്ടിന് നഷ്ടമായത് മോര്‍ഗനെ
കൊഹ്‍ലിക്ക് മുന്പേ ഡിആര്‍എസിന് അപ്പീല്‍ ചെയ്ത് ധോണി, പിഴയ്ക്കാത്ത വിലയിരുത്തലില്‍ ഇംഗ്ലണ്ടിന് നഷ്ടമായത് മോര്‍ഗനെ
പുനപരിശോധനക്കുള്ള സിഗ്നല്‍ ഉടന്‍ തന്നെ നല്‍കുകയായിരുന്നു മുന്‍ നായകന്‍. നിയമപ്രകാരം നായകനാണ് ഡിആര്‍എസ് റിവ്യുവിനായുള്ള അപ്പീല്‍
ഏകദിന നായക സ്ഥാനം ഒഴിഞ്ഞ ശേഷം ധോണി കളിച്ച ആദ്യ മത്സരമായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇന്നലെ നടന്നത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബൌളര്‍മാരെ വട്ടം കറക്കിയപ്പോള്‍ ധോണിയുടെ ഉപദേശം തേടിയെത്തുന്ന നായകന്‍ കൊഹ്‍ലിയെ പലപ്പോഴും കണ്ടു. ഫീല്‍ഡ് ഒരുക്കുന്നതില്‍ ധോണി പലപ്പോഴും സഹായവുമായി എത്തുകയും ചെയ്തു. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ഇയാന്‍ മോര്‍ഗനെ പിടികൂടിയ ധോണി ശരിക്കും ഇന്ത്യന്‍ നായകനായി മാറി. പൊതുവെ ക്യാച്ചുകള്‍ക്ക് ആവേശപൂര്‍വം അപ്പീല്‍ ചെയ്യാത്ത ധോണി ഇത്തവണ പക്ഷേ ശക്തമായി തന്നെ അപ്പീല്‍ ചെയ്തു. അന്പയറാകട്ടെ ഇത് കാര്യമായി എടുത്തതുമില്ല.
ഈ തീരുമാനത്തോട് വളരെ പെട്ടെന്നായിരുന്നു ധോണിയുടെ പ്രതികരണം. പുനപരിശോധനക്കുള്ള സിഗ്നല്‍ ഉടന്‍ തന്നെ നല്‍കുകയായിരുന്നു മുന്‍ നായകന്‍. നിയമപ്രകാരം നായകനാണ് ഡിആര്‍എസ് റിവ്യുവിനായുള്ള അപ്പീല്‍ നല്‍കേണ്ടത്. ധോണിക്ക് പിന്നാലെ കൊഹ്‍ലിയുടെ ഭാഗത്തു നിന്നും റിവ്യൂവിനുള്ള അപ്പീല്‍ വന്നു. തീരുമാനം പുനപരിശോധിച്ച മൂന്നാം അന്പയറാകട്ടെ മോര്‍ഗന്‍ ഔട്ടാണെന്ന് വിധിക്കുകയും ചെയ്തു.
Adjust Story Font
16