ലോക സര്‍ഫ് ലീഗിലെ ഫിജി വുമണ്‍സ് പ്രോയില്‍ അമേരിക്കയുടെ ബെഥാനി ഹാമില്‍ട്ടണ്‍ മൂന്നാം സ്ഥാനത്ത്
ലോക സര്‍ഫ് ലീഗിലെ ഫിജി വുമണ്‍സ് പ്രോയില്‍ അമേരിക്കയുടെ ബെഥാനി ഹാമില്‍ട്ടണ്‍ മൂന്നാം സ്ഥാനത്ത്
ലോകത്തിലെ മികച്ച സര്‍ഫിംഗ് താരങ്ങളോട് പൊരുതിയാണ് ഒരു കയ്യില്ലാത്ത ബെഥാനി ഫിജി വുമണ്‍സ് പ്രോയില്‍ മൂന്നാമതെത്തിയത്
ലോക സര്‍ഫ് ലീഗിലെ ഫിജി വുമണ്‍സ് പ്രോയില്‍ അമേരിക്കയുടെ ബെഥാനി ഹാമില്‍ട്ടണ്‍ മൂന്നാം സ്ഥാനത്ത്. ലോകത്തിലെ മികച്ച സര്‍ഫിംഗ് താരങ്ങളോട് പൊരുതിയാണ് ഒരു കയ്യില്ലാത്ത ബെഥാനി ഫിജി വുമണ്‍സ് പ്രോയില്‍ മൂന്നാമതെത്തിയത്. ബെഥാനിയുടെ കരിയറിലെ മികച്ച പ്രകടനമാണിത്. മത്സരത്തില്‍ ജൊഹാന്‍ ഡിഫേയാണ് ജേതാവ്.
സര്‍ഫിംഗിനെ ജീവനോളം സ്നേഹിച്ച പെണ്‍കുട്ടിയുടെ കഥ പറഞ്ഞ സോള്‍ സര്‍ഫര്‍ എന്ന ഹോളിവുഡ് ചിത്രം കണ്ടവരാരും ബെഥാനി ഹാമില്‍ട്ടണെ മറന്നിട്ടുണ്ടാകില്ല. സ്രാവിന്‍റെ കടിയേറ്റ് ഒരു കൈ നഷ്ടപ്പെട്ടിട്ടും സര്‍ഫിംഗിനോടുള്ള അഭിനിവേശം കൊണ്ട് കരിയറില്‍ നേട്ടങ്ങള്‍ കൊയ്യുന്ന പെണ്‍കുട്ടിയുടെ കഥയായിരുന്നു ചിത്രം. ഇപ്പോള്‍ ബെഥാനി വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നു. അത് [1]സിനിമയിലൂടെയല്ലെന്ന് മാത്രം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സര്‍ഫിംഗ് താരങ്ങളോട് മത്സരിച്ച് യഥാര്‍ഥ ജീവിതത്തിലെ സോള്‍ സര്‍ഫര്‍ ലോക സര്‍ഫ് ലീഗിലെ ഫിജി വുമണ്‍സ് പ്രോയില്‍ മൂന്നാം സ്ഥാനത്തെത്തി. ആറ് തവണ ലോക ചാമ്പ്യനായ സ്റ്റെഫാനി ഗില്‍മോര്‍, ലോക ഒന്നാം നമ്പര്‍ താരം ഡൈലര്‍ റൈറ്റ് എന്നിവരെ തോല്‍പ്പിച്ചാണ് ബെഥാനി മുന്നേറിയത്. ഇരുപത്തിയാറുകാരിയായ ബെഥാനി ഹാമില്‍ട്ടണ്‍ന്‍റെ കരിയറിലെ മികച്ച പ്രകടനം.
ലോകമെമ്പാടുമുള്ള പെണ്‍കുട്ടികള്‍ക്ക് തന്‍റെ ജീവിതം ഒരു മാതൃകയാക്കാമെന്നായിരുന്നു മത്സര ശേഷം ബെഥാനിയുടെ പ്രതികരണം. ഒരു കൈ നഷ്ടപ്പെട്ടിട്ടും ഞാനിപ്പോഴും എന്‍റെ സ്വപ്നങ്ങള്‍ക്ക് പിറകെയാണ്. ജീവിതത്തില്‍ ലക്ഷ്യത്തിലേക്കെത്താന്‍ മനസ്സിനെ പാകപ്പെടുത്താനായാല്‍ വിജയം അനിവാര്യമാണെന്ന് ബെഥാനി പറയുന്നു.
13 വയസ്സുള്ളപ്പോഴാണ് സര്‍ഫിംഗ് പരിശീലനത്തിനിടെ സ്രാവിന്‍റെ ആക്രമണത്തില്‍ ബെഥാനിക്ക് ഒരു കൈ നഷ്ടമാകുന്നത്. നിരന്തര പരിശീലനത്തിലൂടെ യും ചികിത്സയിലൂടെയും സര്‍ഫിംഗില്‍ തന്‍റേതായ ഇടം സൃഷ്ടിച്ച ബെഥാനി നിരവധി മത്സരങ്ങളില്‍ ജേതാവായിട്ടുണ്ട്. 2004ല്‍ സോള്‍ സര്‍ഫര്‍- എ ട്രൂ സ്റ്റോറി ഒാഫ് ഫെയ്ത്ത്, ഫാമിലി, ആന്‍ഡ് ഫൈറ്റിംഗ് ടു ഗെറ്റ് ബാക്ക് ഓണ്‍ ബോര്‍ഡ് എന്ന പേരില്‍ ബെഥാനി ആത്മകഥ എഴുതിയിരുന്നു. ഇതാണ് പിന്നീട് സോള്‍ സര്‍ഫര്‍ എന്ന പേരില്‍ ഹോളിവുഡ് ചിത്രമായത്.
Adjust Story Font
16