വനിതാ സിംഗിള്‍സില്‍ ഇന്ന് കലാശപ്പോരാട്ടം
വനിതാ സിംഗിള്‍സില്‍ ഇന്ന് കലാശപ്പോരാട്ടം
സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്‍സ്ലാമുകളെന്ന സ്വപ്ന നേട്ടത്തിലേക്ക് സെറീന വില്യംസിന് ഇനി ഒരു മത്സരത്തിന്റെ അകലം.
ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ ഇന്ന് കലാശപ്പോരാട്ടം. നിലവിലെ ചാമ്പ്യന്‍ സെറീന വില്യംസ് നാലാം സീഡ് ഗാര്‍ബൈന്‍ മുഗുരുസയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് മത്സരം. സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്‍സ്ലാമുകളെന്ന സ്വപ്ന നേട്ടത്തിലേക്ക് സെറീന വില്യംസിന് ഇനി ഒരു മത്സരത്തിന്റെ അകലം. കഴിഞ്ഞ വിംബിള്‍ഡണ്‍ കലാശപ്പോരാട്ടത്തിന്‍റെ ആവര്‍ത്തനമാണ് ഇത്തവണ റോളങ് ഗാരോസില്‍. ഡച്ച് താരം ബെര്‍ട്ടന്‍സിനെ തോല്‍പിച്ചാണ് സെറീന ഫൈനലിലെത്തിയത്. മുന്‍പ് റണ്ണറപ്പ് സാമന്ത സ്റ്റോസറെ അനായാസം മറികടന്നാണ് മുഗുരുസയുടെ വരവ്.
സെറീന ഇറങ്ങുന്നത് കിരീടം നിലനിര്‍ത്താനാണെങ്കില്‍ ആദ്യ ഗ്രാന്‍സ്ലാമാണ് മുഗുരുസയുടെ ലക്ഷ്യം. ഇതിന് മുന്‍പ് ഇരുവരും ഏറ്റുമുട്ടിയത് നാല് മത്സരങ്ങളില്‍. മൂന്നിലും വിജയം സെറീനക്കൊപ്പം. പക്ഷേ 2014 ഫ്രഞ്ച് ഓപ്പണ്‍ രണ്ടാം റൌണ്ടിലെ തോല്‍വി സെറീന ഇന്നും മറക്കാന്‍ ആഗ്രഹിക്കുന്നതാണ്. അന്ന് ഇരുപതുകാരിയായ മുഗുരുസ ലോക ഒന്നാം നമ്പര്‍ താരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ച് ടെന്നിസ് ലോകത്തെ ഞെട്ടിച്ചു. അതുകൊണ്ട് തന്നെ ഇരുവരും ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വരുമ്പോള്‍ പ്രവചനങ്ങള്‍ അസാധ്യം.
Adjust Story Font
16