Quantcast

ഒളിമ്പിക്സില്‍ ഇന്ത്യക്കിന്ന് അഞ്ച് മത്സരങ്ങള്‍

MediaOne Logo

Jaisy

  • Published:

    14 May 2018 5:50 PM GMT

ഒളിമ്പിക്സില്‍ ഇന്ത്യക്കിന്ന് അഞ്ച് മത്സരങ്ങള്‍
X

ഒളിമ്പിക്സില്‍ ഇന്ത്യക്കിന്ന് അഞ്ച് മത്സരങ്ങള്‍

തുഴച്ചിലിലും ഷൂട്ടിങ്ങിലും അമ്പെയ്ത്തിലും ഹോക്കിയിലുമാണ് ഇന്ത്യ ഇന്നിറങ്ങുന്നത്

ഒളിമ്പിക്സിന്റെ നാലാം ദിനം ഇന്ത്യക്കിന്ന് അഞ്ച് മത്സരങ്ങള്‍. തുഴച്ചിലിലും ഷൂട്ടിങ്ങിലും അമ്പെയ്ത്തിലും ഹോക്കിയിലുമാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
തുഴച്ചില്‍ സ്കള്‍ വിഭാഗത്തില്‍ സെമി ലക്ഷ്യമിട്ട് ഇന്ത്യന്‍ താരം ദത്തു ബാബന്‍ ബൊക്കനല്‍ ഇന്നിറങ്ങും. ഹീറ്റ്സില്‍ യോഗ്യത നേടിയ പതിനെട്ട് പേരില്‍ പതിനഞ്ചാമതായാണ് ദത്തു ക്വാര്‍ട്ടറില് കടന്നത്. 7 മിനിട്ട് 21 സെക്കന്റാണ് ദത്തുവിന്റെ സമയം. ഉറുഗ്വെ, പോളണ്ട്, ബ്രിട്ടന്‍, ക്രൊയേഷ്യ, ഇറാഖ് താരങ്ങളാണ് ക്വാര്‍ട്ടറില്‍ ദത്തുവിന്റെ എതിരാളികള്‍. ഹീറ്റ്സില് എല്ലാവരും ദത്തുവിനെക്കാള് മികച്ച സമയം കണ്ടെത്തിയവരാണെന്നിരിക്കെ കടുത്ത പോരാട്ടമാകും ദത്തുവിന് നേരിടേണ്ടിവരിക.

ഷൂട്ടിങ്ങ് 25 മീറ്റര്‍ പിസ്റ്റല്‍ വിഭാഗത്തില്‍ യോഗ്യത തേടി ഇന്ത്യന്‍ പ്രതീക്ഷ ഹീന സിദ്ദു ഷൂട്ടിങ് റേഞ്ചിലെത്തും. 10 മീറ്റര്‍ എയര്‍ പിസ്റ്റലിലെ ലോകറെക്കോര്‍ഡിനുടമയായ ഹീന ഈയിനത്തില്‍ ഒളിംപിക് യോഗ്യതാറൌണ്ട് കാണാതെ പുറത്തായിരുന്നു. വൈകിട്ട് 5.30നാണ് മത്സരം. അമ്പെയ്ത്ത് വ്യക്തിഗന ഇനത്തില്‍ രണ്ടാം റൌണ്ടില്‍ ഇന്ത്യന്‍ താരം അതാനു ദാസ് ഇന്നിറങ്ങും.

റാങ്കിങ് റൌണ്ടില്‍ മികച്ച പ്രകടനത്തോടെ അഞ്ചാം സ്ഥാനത്തായിരുന്നു അതാനു. 60ാം റാങ്കുകാരന്‍ നേപ്പാളിന്റെ ജിത്ബഹദൂര്‍ മുക്‌താനാണ് അതാനുവിന്റെ എതിരാളി. റാങ്കിംഗ് റൌണ്ടിലെ മികച്ച പ്രകടനം ആവര്‍ത്തിനാകുമെന്നാണ് അതാനുവിന്റെ പ്രതീക്ഷ. ബോക്സിങ്ങ് 75 കിലോഗ്രാം വിഭാഗത്തില്‍ വികാസ് കൃഷ്ണന്‍ യാദവും ഇന്നിറങ്ങുന്നുണ്ട്. അമേരിക്കയുടെ ചാള്‍സ് കോണ്‍വെല്ലാണ് വികാസിന്റെ എതിരാളി. പുരുഷ ഹോക്കിയില്‍ ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയെ നേരിടും. ജര്‍മനിയോടേറ്റ തോല്‍വിയുടെ ആഘാതം മറികടക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്.

TAGS :

Next Story