Quantcast

ജയിക്കാന്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വേണം, സമനിലക്കായി പൊരുതാന്‍ ബംഗ്ലാദേശ്

MediaOne Logo

admin

  • Published:

    14 May 2018 4:44 PM GMT

ജയിക്കാന്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വേണം, സമനിലക്കായി പൊരുതാന്‍ ബംഗ്ലാദേശ്
X

ജയിക്കാന്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വേണം, സമനിലക്കായി പൊരുതാന്‍ ബംഗ്ലാദേശ്

299 റണ്‍ ഒന്നാം ഇന്നിങ്സ് ലീഡുണ്ടെങ്കിലും സന്ദര്‍ശകരെ ഫോളോ ഓണിന് അയക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ നായകന്‍ കൊഹ്‍ലി തീരുമാനിച്ചു

ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ അവസാന ദിനമായ നാളെ ജയം ലക്ഷ്യമാക്കി ഇന്ത്യ കളത്തിലിറങ്ങും. ഏഴ് വിക്കറ്റുകള്‍ എറിഞ്ഞിടാനായാല്‍ ജയം ഇന്ത്യക്കൊപ്പമാകും. ഒന്നാം ഇന്നിങ്സില്‍ വീറോടെ പൊരുതിയ ബംഗ്ലാദേശാകട്ടെ സമനില ലക്ഷ്യമിട്ടാകും കളം പിടിക്കുക. 459 റണ്‍ വിജയലക്ഷ്യം പിന്നിടിറങ്ങിയ സന്ദര്ശകര്‍ നാലാം ദിനം മൂന്നിന് 103 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്.

പരമാവധി ലീഡ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ രണ്ടാം ഇന്നിങ്സിന് പാഡണിഞ്ഞ ഇന്ത്യക്ക് ഓപ്പണര്‍മാരെ വേഗത്തില്‍ തന്നെ നഷ്ടമായി. വിജയ് ഏഴ് റണ്‍സെടുത്തും രാഹുല്‍ പത്ത് റണ്‍സിനുമാണ് പുറത്തായത്. ഏകദിന ശൈലിയില്‍ കളിച്ച നായകന്‍ കൊഹ്‍ലി 40 പന്തുകളില്‍ നിന്നും 38 റണ്‍സുമായി കൂടാരം കയറി. നാലിന് 159 എന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.

നേരത്തെ ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിങ്സ് 388 റണ്‍സിന് അവസാനിച്ചു. 127 റണ്‍സോടെ പൊരുതിയ നായകന്‍ മുഷ്ഫീക്കര്‍ റഹീമാണ് നാലാം ദിനത്തെ ബംഗ്ലാദേശിന്‍റെ ഹീറോ. 299 റണ്‍ ഒന്നാം ഇന്നിങ്സ് ലീഡുണ്ടെങ്കിലും സന്ദര്‍ശകരെ ഫോളോ ഓണിന് അയക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ നായകന്‍ കൊഹ്‍ലി തീരുമാനിച്ചു.

ആറിന് 322 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ മെഹ്ദി ഹസനെ നഷ്ടമായി. തുടര്‍ന്ന് നായകനെ ചുറ്റിപറ്റിയാണ് ബംഗ്ലാദേശ് ഇന്നിങ്സ് മുന്നേറിയത്. അവസാനം അശ്വിന്‍റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ വൃദ്ധിമാന്‍സാഹക്ക് പിടികൊടുത്ത് റഹീം മടങ്ങി. ടെസ്റ്റ് കരിയല്‍ 250 വിക്കറ്റ് എന്ന നേട്ടവും ഇതോടെ അശ്വിന്‍ സ്വന്തമാക്കി.

TAGS :

Next Story