Quantcast

അണ്ടര്‍ 17 ലോകകപ്പിന് മൂന്നുനാള്‍

MediaOne Logo

Subin

  • Published:

    14 May 2018 2:01 PM GMT

അണ്ടര്‍ 17 ലോകകപ്പിന് മൂന്നുനാള്‍
X

അണ്ടര്‍ 17 ലോകകപ്പിന് മൂന്നുനാള്‍

ഗ്രൂപ്പ് ഡി മത്സരങ്ങള്‍ക്ക് വേദിയാകുന്ന കൊച്ചിയില്‍ ആദ്യ മത്സരം ഒക്ടോബര്‍ 7 ന് വൈകിട്ട് അഞ്ചിനാണ്. ഈ ലോകകപ്പിലെ സൂപ്പര്‍ ഗ്ലാമര്‍ പോരാട്ടവും അതുതന്നെ. ബ്രസീല്‍ സ്‌പെയിന്‍ മത്സരം

അണ്ടര്‍17 ഫുട്‌ബോള്‍ ലോകകപ്പിന് ഇനി മൂന്ന് നാള്‍ മാത്രം. ടീമുകളും താരങ്ങളും എത്തിത്തുടങ്ങിയതോടെ വേദികളും സജീവമായിരിക്കുകയാണ്. ഒക്ടോബര്‍ ആറിനാണ് കാല്‍പ്പന്താരവത്തിന് കിക്കോഫ്.

ആറ് വേദികള്‍, 24 ടീമുകള്‍, നൂറുകണക്കിന് കൗമാര പ്രതിഭകള്‍... അണ്ടര്‍ 17 ലോകകപ്പ് ആരവങ്ങള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഫിഫയുടെ ഒരു ടൂര്‍മമെന്റിന് ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്നത് ചരിത്രം രേഖപ്പെടുത്താന്‍ പോകുന്നു. ന്യൂഡല്‍ഹി, മുംബൈ, ഗോവ, കൊച്ചി, കൊല്‍ക്കത്ത, ഗുവാഹത്തി എന്നീ ആറ് വേദികളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ടീമുകള്‍ എത്തിത്തുടങ്ങിയതോടെ ആവേശവും ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ പല മത്സരങ്ങളുടെയും ടിക്കറ്റ് വില്‍പന ഇപ്പോഴും മന്ദഗതിയിലാണെന്നത് ആശങ്കക്കിടയാക്കുന്നു.

കൊച്ചി വിട്ടാല്‍ മറ്റു വേദികളിലൊന്നിലും കാര്യമായ ചലനമായിട്ടില്ല. ഒക്ടോബര്‍ ആറിന് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കൊളംബിയ ഘാനയെയും നവിമുംബൈയിലെ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ ഗ്രൂപ്പ് ബിയില്‍ ന്യൂസിലാന്‍ഡ് തുര്‍ക്കിയെയും നേരിടുന്നതോടെയാണ് ആരവങ്ങള്‍ക്ക് തുടക്കമാകുക. അന്ന് രാത്രി എട്ടിന് ആതിഥേയരായ ഇന്ത്യ അമേരിക്കയെയും പരാഗ്വെ മാലിയെയും നേരിടും.

ഗ്രൂപ്പ് ഡി മത്സരങ്ങള്‍ക്ക് വേദിയാകുന്ന കൊച്ചിയില്‍ ആദ്യ മത്സരം ഒക്ടോബര്‍ 7 ന് വൈകിട്ട് അഞ്ചിനാണ്. ഈ ലോകകപ്പിലെ സൂപ്പര്‍ ഗ്ലാമര്‍ പോരാട്ടവും അതുതന്നെ. ബ്രസീല്‍ സ്‌പെയിന്‍ മത്സരം. ഉത്തരകൊറിയ, നൈജര്‍ ടീമുകളും ഗ്രൂപ്പ് ഡി യില്‍ കളിക്കുന്നുണ്ട്. ഗോവയില്‍ ഗ്രൂപ്പ് സി മത്സരങ്ങള്‍ കളിക്കുന്ന ജര്‍മനിയുടെ അവസാന ഗ്രൂപ്പ് മാച്ചും കൊച്ചിയിലാണ്.

നിലവിലെ ചാംപ്യന്മാരും ഏറ്റവും കൂടുതല്‍ തവണ കപ്പടിച്ചവരുമായ നൈജീരിയ ഇല്ലാത്തതാണ് ടൂര്‍ണമെന്റിന്റെ നിരാശ. ഏതായാലും ഈ കളി ആരവം ഇന്ത്യന്‍ ഫുട്‌ബോളിന് കരുത്തും പ്രചോദനവും ആകുമെന്ന് ഉറപ്പാണ്.

TAGS :

Next Story