ബിസിസിഐ പാലം വലിച്ചു, യൂസഫ് പത്താന്‍റെ ഹോങ്കോങ് മോഹം പൊലിഞ്ഞു
ബിസിസിഐ പാലം വലിച്ചു, യൂസഫ് പത്താന്‍റെ ഹോങ്കോങ് മോഹം പൊലിഞ്ഞു
ഇതോടെ വിദേശ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം സ്വന്തമാക്കാനുളള സുവര്‍ണാവസരമാണ് പത്താന് നഷ്ടമാകുന്നത്
ഹോങ്കോംഗ് ട്വന്‍റി 20 ലീഗില്‍ കളിക്കാന്‍ ഒരുങ്ങിയ മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താന് കനത്ത തിരിച്ചടി. വിദേശ ലീഗില്‍ കളിക്കാനുളള അനുമതി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയില്ല. നേരത്തെ അനുമതി നല്‍കാമെന്ന് ബിസിസിഐ യൂസഫ് പത്താന് ഉറപ്പ് നല്‍കിയിരുന്നു. ഇതാണ് ബിസിസിഐ ലംഘിച്ചത്.
ഇതോടെ വിദേശ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം സ്വന്തമാക്കാനുളള സുവര്‍ണാവസരമാണ് പത്താന് നഷ്ടമാകുന്നത്. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ഹോങ്കോംഗ് ട്വന്‍റി 20 ലീഗ് ആരംഭിക്കുന്നത്. കൗലോണ്‍ കാണ്‍ടോന്‍സിന് വേണ്ടിയാണ് യൂസഫ് ഹോങ്കോംഗ് ലീഗില്‍ ജെഴ്സി അണിയാന്‍ ഒരുങ്ങിയത്.
Next Story
Adjust Story Font
16