Quantcast

വീണ്ടും നദാല്‍ ഫെഡറര്‍ വസന്തം

MediaOne Logo

Subin

  • Published:

    15 May 2018 8:35 PM GMT

വീണ്ടും നദാല്‍ ഫെഡറര്‍ വസന്തം
X

വീണ്ടും നദാല്‍ ഫെഡറര്‍ വസന്തം

2011ന് ശേഷം എടിപി ലോക റാങ്കിംങില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇരുവരും എത്തിയിരിക്കുകയാണ്. 

ലോക ടെന്നീസിലെ എക്കാലത്തേയും മികച്ച താരങ്ങളുടെ നിരയില്‍ മുന്നിലാണ് റാഫേല്‍ നദാലിന്റേയും റോജര്‍ ഫെഡററുടേയും സ്ഥാനം. ഇരുവരും ചേര്‍ന്ന് 35 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ് നേടിയിട്ടുള്ളത്. 2011ന് ശേഷം എടിപി ലോക റാങ്കിംങില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇരുവരും എത്തിയിരിക്കുകയാണ്.

പോരാട്ടവീര്യത്തിന് പകരം വെക്കാവുന്ന പേരുകളാണ് നദാലിന്റേയും ഫെഡററുടേയും. വര്‍ഷങ്ങള്‍ നീണ്ട ഇടവേളക്കു ശേഷമാണ് ഇവരുവരും പ്രതിസന്ധികളെ അതിജീവിച്ച് ലോക ടെന്നീസിന്റെ നെറുകയിലേക്ക് വീണ്ടുമെത്തിയിരിക്കുന്നു. ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് റാഫ യുഎസ് ഓപണില്‍ കിരീടം ചൂടിയത്.

സീസണില്‍ കളിച്ച 65 മത്സരങ്ങളില്‍ 56ലും ജയിച്ചാണ് 31കാരനായ നദാല്‍ ഒന്നാം റാങ്കിലെത്തിയിരിക്കുന്നത്. നദാലിനേക്കാള്‍ കുറവ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള(43) ഫെഡറര്‍ തോല്‍വിയറിഞ്ഞത് ആകെ നാല് മത്സരങ്ങളില്‍ മാത്രം. യുഎസ് ഓപണ്‍ ആരംഭിക്കുമ്പോള്‍ ആന്‍ഡി മറെക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഫെഡറര്‍.

യുഎസ് ഓപണില്‍ നിന്നും ആന്‍ഡി മറെയുടെ പിന്മാറ്റം റാഫക്കും ഫെഡററിനും റാങ്കിംങിലെ മുന്നേറ്റം കൂടുതല്‍ എളുപ്പമാക്കി മാറ്റുകയും ചെയ്തു. 36കാരനായ ഫെഡററുടെ പേരില്‍ 19 ഗ്രാന്‍ഡ് സ്ലാമുകളും റാഫേല്‍ നദാലിന്റെ പേരില്‍ 16 ഗ്രാന്‍ഡ്സ്ലാമുകളുമാണുള്ളത്. ഓപണ്‍ കാലഘട്ടത്തിലെ സമീപകാലത്തെ ഏറ്റവും കൂടുതല്‍ വീറോടെ ആഘോഷിക്കപ്പെട്ട നദാല്‍ ഫെഡറര്‍ പോരാട്ടങ്ങള്‍ ഇനിയും കാണാനാകുമെന്ന ആവേശത്തിലാണ് ആരാധകര്‍.

Next Story