ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ്; തമിഴ്നാടു താരങ്ങളുടെ കരുത്തില്‍ കേരളം
ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ്; തമിഴ്നാടു താരങ്ങളുടെ കരുത്തില്‍ കേരളം
രണ്ട് തമിഴ്നാട് താരങ്ങളുടെ കരുത്തിലാണ് ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഇക്കുറി ഇറങ്ങുന്നത്.
രണ്ട് തമിഴ്നാട് താരങ്ങളുടെ കരുത്തിലാണ് ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഇക്കുറി ഇറങ്ങുന്നത്. പുതുക്കോട്ട സ്വദേശിയായ ജെറോം വിനീതിലും തഞ്ചാവൂര്‍ സ്വദേശിയായ മുത്തു സ്വാമിയിലുമാണ് കേരളത്തിന്‍റെ പ്രതീക്ഷ. കേരളത്തെ നയിക്കാനുള്ള സുപ്രധാന ദൌത്യം ടീം മാനേജ്മെന്‍റ് ഏല്‍പ്പിച്ചിരിക്കുന്നതും ജെറോമിനെയാണ്. സര്‍വീസസിലും റെയില്‍വേയിലും എല്ലാം ഇടം നേടിയ ഒരു പിടി വോളീബോള്‍ താരങ്ങള്‍ കേരളത്തിലുണ്ട്.
തിരിച്ച് കേരളത്തിനായി ഇതര സംസ്ഥാനത്തു നിന്നും താരങ്ങളിറങ്ങുന്നത് പതിവുള്ള കാഴ്ചയല്ല. പക്ഷേ ഇക്കുറി തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് താരങ്ങളുടെ ചിറകിലാണ് കേരളത്തിന്‍റെ യാത്ര. ബിപി സി എല്‍ താരങ്ങളായ ജെറോം വിനീതും മുത്തു സ്വാമിയുമാണ് കേരളത്തിന്‍റെ പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്നത്. ഓള്‍ റൌണ്ടറായ ജെറോമിന്‍റെ സ്മാഷുകള്‍ തടുത്തിടുകയെന്ന ദൌത്യം എതിരാളികള്‍ക്ക് കനത്ത വെല്ലുവിളിയാകും.
എതിര്‍ കോര്‍ട്ടില്‍ ടീം ഏതായാലും പോരാട്ടത്തില്‍ മാത്രമാകും ജെറോമിന്‍റെ ശ്രദ്ധ. മികച്ച സെറ്ററായ മുത്തു സ്വാമി കഴിഞ്ഞ വര്‍ഷവും ടീമിലുണ്ടായിരുന്നു. കഴിഞ്ഞ ഫെഡറേഷന്‍ കപ്പില്‍ മികച്ച സെറ്ററായി തെരഞ്ഞെടുക്കപ്പെട്ടതും മുത്തു സ്വാമിയെ തന്നെ. ഈ രണ്ടു താരങ്ങളും മികച്ച ഫോമിലെത്തിയാല്‍ ആതിഥേയരുടെ സ്വപ്നങ്ങള്‍ സഫലമാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.
Adjust Story Font
16