യൂറോയില്‍ ആര് മുത്തമിടും ? പറങ്കികളോ ഫ്രഞ്ച് പടയോ?
ഫ്രാന്‍സ് കരുത്തരായ ജര്‍മ്മനിയെയും പോര്‍ചുഗല്‍ വെയില്‍സിനെയുമാണ് സെമിയില്‍ തോല്‍പിച്ചത്. ഞായറാഴ്ച രാത്രി 12.30 നാണ് കലാശപ്പോരാട്ടം.
യൂറോ കപ്പില്‍ ഫ്രാന്‍സ്- പോര്‍ച്ചുഗല്‍ പോരാട്ടത്തിന് കളമൊരുങ്ങി. ഫ്രാന്‍സ് കരുത്തരായ ജര്‍മ്മനിയെയും പോര്‍ചുഗല്‍ വെയില്‍സിനെയുമാണ് സെമിയില്‍ തോല്‍പിച്ചത്. ഞായറാഴ്ച രാത്രി 12.30 നാണ് കലാശപ്പോരാട്ടം.
സ്വന്തം മണ്ണില്‍ കിരീട മോഹവുമായിറങ്ങുന്ന ഫ്രാന്‍സിന് പോര്‍ചുഗലെന്ന കടമ്പ കൂടി കടന്നാല്‍ യൂറോയിലെ മൂന്നാം കിരീടം സ്വന്തമാക്കാം. 2004ല്‍ ഗ്രീസിന്റെ അപ്രതീക്ഷിത കുതിപ്പിന് മുന്നില്‍ തകര്‍ന്നു വീണ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള അവസരമാണ് പോര്‍ചുഗലിനിത്. സെമിയില്‍ നേടിയ ആധികാരിക ജയം ഇരു ടീമുകള്‍ക്കും ആത്മവിശ്വാസം നല്‍കുന്നു. പോര്‍ചുഗല്‍ വെയില്‍സിനെയും ഫ്രാന്‍സ് ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനിയെയുമാണ് സെമിയില്‍ തോല്‍പിച്ചത്. സ്പാനിഷ് ലീഗിലെ രണ്ട് കരുത്തര്‍ മുഖാമുഖം വരുന്നുവെന്ന പ്രത്യേകതയും ഫൈനല്‍ പോരാട്ടത്തിനുണ്ട്. റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അത്‍ലറ്റികോ മാഡ്രിഡിന്റെ അന്‍റോയിന്‍ ഗ്രീസ്മാനും. ടൂര്‍ണമെന്‍റില്‍ ഭാഗ്യം കൊണ്ട് മുന്നേറിയ ടീമാണ് പോര്‍ചുഗല്‍. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും സമനിലയായിരുന്നു ഫലം. പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യയെയും ക്വാര്‍ട്ടറില്‍ പോളണ്ടിനെയും മറികടന്നു. സെമിയിലാണ് ടൂര്‍ണമെന്റിലാദ്യമായി പോര്‍ചുഗല്‍ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുത്തത്. കഠിനാധ്വാനം കൊണ്ട് ഫൈനലിലെത്തിയ ടീമാണ് ഫ്രാന്‍സ്. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തിലും വിജയിച്ചു. സ്വിറ്റ്സര്‍ലന്‍ഡിനോട് സമനില വഴങ്ങിയത് മാത്രമാണ് ഏക തിരിച്ചടി. കണക്കിന്റെ ആനുകൂല്യവും ഫ്രാന്‍സിനാണ്. കഴിഞ്ഞ 41 വര്‍ഷത്തിനിടെ പോര്‍ചുഗലിനോട് ഫ്രാന്‍സ് തോല്‍വി വഴങ്ങിയിട്ടില്ല. 1984ലെയും 2000ലെയും യൂറോ കപ്പിലും 2006ല്‍ ലോകകപ്പിലും ഫ്രാന്‍സിനോട് പരാജയപ്പെട്ട പോര്‍ചുഗലിന് അടുത്തിടെ നടന്ന സൌഹൃദ മത്സരങ്ങളിലും ജയം നേടാനായിട്ടില്ല.
Adjust Story Font
16