കൊല്‍ക്കത്ത എടുത്തില്ലെങ്കിലെന്ത്, ഈ ഐ.പി.എല്ലിലും ഗംഭീര്‍ നായകന്‍ തന്നെ
കൊല്‍ക്കത്ത എടുത്തില്ലെങ്കിലെന്ത്, ഈ ഐ.പി.എല്ലിലും ഗംഭീര്‍ നായകന്‍ തന്നെ
ഈ ഐ.പി.എല്ലിലും ഗംഭീര്‍ നായകന്‍ തന്നെ
കഴിഞ്ഞ ഏഴ് വര്‍ഷക്കാലം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിച്ച മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ ഈ സീസണില്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സിന്‍റെ നായകനായി പ്രഖ്യാപിച്ചു. ഐ.പി.എല്‍ തുടക്കത്തിലെ ആദ്യ മൂന്ന് സീസണുകളില്‍ ഗംഭീര്‍ ഡല്‍ഹിയിലായിരുന്നു. പിന്നീട് കൊല്‍ക്കത്ത റാഞ്ചുകയായിരുന്നു. കൊല്‍ക്കത്തയെ മികച്ച രീതിയില്‍ നയിച്ച ഗംഭീര്‍ ടീമിന് രണ്ട് ഐപിഎല്‍ കിരീടവും നേടിക്കൊടുത്തു. എന്നാല്‍ ഈ സീസണില്‍ ഗംഭീറിനെ കൊല്‍ക്കത്ത മാനേജ്മെന്‍റ് കൈവിട്ടു. 2.8 കോടി രൂപക്കാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കൂടിയായ ഗംഭീറിനെ ഡല്‍ഹി ടീമിലെത്തിക്കുന്നത്.
ഒരിക്കല്‍ കൂടി ഡല്‍ഹിയുടെ നായകനായി തെരഞ്ഞടുത്തത് അംഗീകാരമായി കരുതുന്നുവെന്നും നിലവിലെ ടീം വെച്ച് മുന്നോട്ട് പോകാനാകുമെന്നും ചുമതലയേറ്റെടുത്ത ശേഷം ഗംഭീര്‍ പറഞ്ഞു. ഉത്തരവാദിത്വമുള്ള ഒരു ജോലിയുമായാണ് ഗംഭീര്‍ നാട്ടുകാര്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി ഐപിഎല്‍ കളിക്കാനെത്തുന്നത്. ഇക്കാര്യവും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ആസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കിപോണ്ടിങാണ് ഡല്‍ഹിയുടെ പരിശീലക സ്ഥാനത്ത്. പോണ്ടിങും ഗംഭീറിനെ പുകഴ്ത്തി. നായകനെന്ന നിലയില്‍ കഴിവ് തെളിയിച്ച കളിക്കാരനാണ് ഗംഭീറെന്ന് പോണ്ടിങ് പറഞ്ഞു.
ഗംഭീറിനെ ലേലത്തില്‍ ഡല്‍ഹി സ്വന്തമാക്കിയപ്പോള്‍ തന്നെ നായകസ്ഥാനം സംബന്ധിച്ച സൂചന അദ്ദേഹത്തിന് നല്‍കിയിരുന്നു. ഇംഗ്ലണ്ടിന്‍റെ ജേസണ്‍ റോയ്, ന്യൂസിലാന്‍ഡിന്‍റെ കോളിന്‍ മന്‍ റോ, ആസ്ട്രേലിയക്കാരന്‍ ഗ്ലെന്‍ മാക്സ്വല്‍, ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസ്, ഇന്ത്യന്‍ താരങ്ങളായ റിഷബ് പന്ത്, നമാന്‍ ഒാജ, തുടങ്ങി ടി20ക്ക് പേര് കേട്ട താരങ്ങള്‍ ഇക്കുറി ഡല്‍ഹിയിലുണ്ട്. ഏപ്രില്‍ എട്ടിന് കിങ്സ് ഇലവന്‍ പഞ്ചാബുമായാണ് ഡല്‍ഹിയുടെ ആദ്യ മത്സരം.
Adjust Story Font
16