Quantcast

ഭീകരാക്രമണ ഭീഷണിയില്‍ യൂറോ കപ്പ് ?

MediaOne Logo

admin

  • Published:

    16 May 2018 3:59 AM GMT

ഭീകരാക്രമണ ഭീഷണിയില്‍  യൂറോ കപ്പ് ?
X

ഭീകരാക്രമണ ഭീഷണിയില്‍ യൂറോ കപ്പ് ?

ജൂണ്‍ പത്തിന് ഫ്രാന്‍സില്‍ ആരംഭിക്കുന്ന യൂറോ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഭീകരാക്രമണ ഭീഷണി യിലെന്ന് റിപ്പോര്‍ട്ട്.

ജൂണ്‍ പത്തിന് ഫ്രാന്‍സില്‍ ആരംഭിക്കുന്ന യൂറോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഭീകരാക്രമണ ഭീഷണിയിലാണെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്.

ഇത് സംബന്ധിച്ച് ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾക്ക് അമേരിക്ക മുന്നറിയിപ്പ് നൽകി. അമേരിക്കയിലും ഭീകരക്രമണ ഭീഷണിയുണ്ടെന്ന് വൈറ്റ് ഹൌസ് അറിയിച്ചു.യുഎസ് വക്താവ് ജോണ്‍ കിര്‍ബിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യംഅറിയിച്ചത്.യൂറോപ്പിലുടനീളം ഭീകരാക്രമണമുണ്ടാകുമെന്ന് കിര്‍ബി മുന്നറിയിപ്പ് നല്‍കി. ആക്രമണം എപ്പോള്‍ വേണമെങ്കിലുമുണ്ടാകാം. എന്നാലും വേനല്‍ക്കാലത്ത് തന്നെയുണ്ടാകാനാണ് സാധ്യത. യൂറോപ്പിലുടനീളം ഉണ്ടാകാനിടയുണ്ട് എന്നും ജോണ്‍ കിര്‍ബി,യു എസ് വക്താവ് പറഞ്ഞു. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യനിവാസികള്‍ ജാഗ്രത പാലിക്കണമെന്നും കിര്‍ബി ആവശ്യപ്പെട്ടു.

യൂറോപ്പില്‍ വേനല്‍ക്കാത്ത് വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കും . ഇത് ഭീകരാക്രമണ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് അധികൃതരുടെ ആശങ്ക. ജൂണ്‍ പത്തിനാണ് യൂറോ കപ്പ് ആരംഭിക്കുന്നത്.യൂറോകപ്പ് കാണാനായി 10 ലക്ഷത്തോളം ഫുട്ബോൾ പ്രേമികൾ വിദേശത്ത് നിന്ന് എത്തുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഭീകരാക്രമണം നടന്ന സ്റ്റേഡ് ഡി ഫ്രാന്‍സ് സ്റ്റേഡിയത്തിലടക്കം മത്സരങ്ങള്‍ നടക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജോണ്‍ കിര്‍ബി വ്യക്തമാക്കി. പ്രധാന ഇവന്റുകള്‍,ടൂറിസ്റ്റ് പ്രദേശങ്ങള്‍,ഹോട്ടലുകള്‍,ഗതാഗത സംവിധാനങ്ങള്‍ എന്നിവയാണ് അവരുടെ ലക്ഷ്യം.അതിനാല്‍ എല്ലാ യുഎസ് പൌരന്മാരും ജാഗ്രത പാലിക്കണം എന്നും ജോണ്‍ കിര്‍ബി മുന്നറിയിപ്പ് നല്‍കി.

അതേസമയം ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍ നിന്നോ,പ്രത്യേകയിടത്ത് നിന്നോ ആക്രമണഭീഷണിയുള്ളതായി യുഎസ് വക്താവ് പറഞ്ഞില്ല. നവംബര്‍ 13 നുണ്ടായ പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

TAGS :

Next Story