ദേശീയ അത്‍ലറ്റിക് യൂത്ത് ചാമ്പ്യന്‍ഷിപ്പ്: രണ്ടാം ദിനം കേരളത്തിന് ഒരു സ്വര്‍ണം
ദേശീയ അത്‍ലറ്റിക് യൂത്ത് ചാമ്പ്യന്‍ഷിപ്പ്: രണ്ടാം ദിനം കേരളത്തിന് ഒരു സ്വര്‍ണം
ആണ്‍കുട്ടികളുടെ 10,000 മീറ്റര്‍ നടത്ത മത്സരത്തില്‍ സ്വര്‍ണവും വെള്ളിയും ഹരിയാന താരങ്ങള്‍ നേടി.
കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന പതിമൂന്നാമത് ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം കേരളത്തിന് ഒരു സ്വര്‍ണവും മൂന്നു വെങ്കലവും. 57 പോയിന്റോടെ കേരളം രണ്ടാം സ്ഥാനത്താണ്. ആണ്‍ കുട്ടികളുടെ ലോങ് ജംപില്‍ കേരളത്തിന്‍റെ ശ്രീശങ്കരന്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അഞ്ജലി തോമസും പെണ്‍കുട്ടികളുടെ ഹൈജംപില്‍ റൂബീനയും വെങ്കലം നേടി. പോയിന്റ് പട്ടികയില്‍ ഉത്തര്‍പ്രദേശാണ് (60) ഒന്നാം സ്ഥാനത്ത്.
Next Story
Adjust Story Font
16