കാമുകിയെ വെടിവെച്ചുകൊന്നകേസില്‍ പിസ്റ്റോറിയസിന് ആറ് വര്‍ഷം തടവ്
കാമുകിയെ വെടിവെച്ചുകൊന്നകേസില്‍ പിസ്റ്റോറിയസിന് ആറ് വര്‍ഷം തടവ്
വീണു പോയൊരു നായകനാണ് പിസ്തോറിയസെന്നും ഒരു ശിക്ഷക്കും നഷ്ടപ്പെട്ടവരെ തിരിച്ചു കൊണ്ടുവരാനാവില്ലെന്നും കോടതി
കാമുകി റീവാ സ്റ്റീന്‍കാംപിനെ വെടിവെച്ചു കൊന്ന കേസില്‍ ഒസ്കര്‍ പിസ്തോറിയസിന് ആറു വര്‍ഷം തടവ്. ജീവപര്യന്തം ശിക്ഷ കൊടുക്കണമെന്ന വാദി ഭാഗത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. നീണ്ടകാല തടവു ശിക്ഷ വിധിക്കുകയാണെങ്കില്‍ അത് നീതിയാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
കായിക ലോകം ആകാംക്ഷയോടെ കാത്തിരുന്നശിക്ഷാ വിധികളിലൊന്നാണ് ഒസ്കര്‍ പിസ്തോറിയസിന്‍റേത്. 2013 ഫെബ്രുവരി പതിനാലിനായിരുന്നു കേസിനാസ്പദമായ സംഭവം. കാമുകിയും ദക്ഷിണാഫ്രിക്കന്‍ മോഡലുമായ റീവ സ്റ്റീന്‍കാംപിനെ സ്വന്തം വീട്ടില്‍ വെച്ച് ട്രാക്കിലെ മനക്കരുത്തിന്‍റെ പ്രതീകമായ ഒസ്കര്‍ പിസ്തോരിയസ് വെടിവെച്ചു കൊന്നു.
നേരത്തെ പിസ്തോറിയസിനെ കോടതി അഞ്ചു വര്‍ഷം ശിക്ഷിച്ചിരുന്നെങ്കിലും റീവയുടെ ബന്ധുക്കള്‍ നല്‍കിയ അപ്പീല്‍ നല്‍കി.പിസ്‌തോറിയസിന് ജീവപര്യന്തം തടവു വരെ ലഭിക്കാമെന്ന് വിലയിരുത്തലുണ്ടായിരുന്നു.എന്നാല്‍ വീണു പോയൊരു നായകനാണ് പിസ്തോറിയസെന്നും ഒരു ശിക്ഷക്കും നഷ്ടപ്പെട്ടവരെ തിരിച്ചു കൊണ്ടുവരാനാവില്ലെന്നും കോടതി പറഞ്ഞു.
പിസ്തോറിയസിന്‍റെ ശാരീരിക വൈകല്യങ്ങളും സ്വഭാവ മാറ്റങ്ങളും കോടതി പരിഗണിച്ചു. ഒരു മണിക്കൂര്‍ നീണ്ട കോടതി നടപടികള്‍ക്കു ശേഷമായിരുന്നു വിധി.
ഒരുവര്‍ഷത്തത്തോളം പിസ്തോറിയസ് ശിക്ഷ അനുഭവിച്ചു. തല താഴ്ത്തിയാണ് പിസ്തോറിയസ് വിധി കേട്ടത്. വിചാരണയുടെ അവസാനദിനം കൃത്രിമക്കാലുകള്‍ അഴിച്ചുവെച്ചാണ് പിസ്തോറിയസ് കോടതിമുറിയില്‍ നിന്നത്. വിധിയില്‍ തൃപ്തിയില്ലെന്നാണ് റീവ സ്റ്റീന്‍കാംപിന്‍റെ ബന്ധുക്കളുടെ പ്രതികരണം. എന്നാല്‍ അപ്പീലിന് പോവില്ല.
Adjust Story Font
16