മരിയ ഷറപ്പോവ മരുന്നടി വിവാദത്തില്‍
മരിയ ഷറപ്പോവ മരുന്നടി വിവാദത്തില്‍
മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം മരിയ ഷറപോവ മരുന്നടി വിവാദത്തില്‍. ജനുവരിയില്‍ നടന്ന പരിശോധനയില്‍ പരാജയപ്പെട്ടതായി തനിക്ക് കത്തു ലഭിച്ചുവെന്ന് താരം വെളിപ്പെടുത്തി.
മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം മരിയ ഷറപോവ മരുന്നടി വിവാദത്തില്‍. ജനുവരിയില്‍ നടന്ന പരിശോധനയില്‍ പരാജയപ്പെട്ടതായി തനിക്ക് കത്തു ലഭിച്ചുവെന്ന് താരം വെളിപ്പെടുത്തി. കഴിഞ്ഞ ജനുവരിയിലെ ആസ്ട്രേലിയന്‍ ഓപ്പണിനിടെ നടന്ന പരിശോധനയില്‍ താന്‍ പിടിക്കപ്പെട്ട വിവരം ഷറപോവ തന്നെയാണ് വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ വീഴ്ച മനപ്പൂര്‍വമായിരുന്നില്ലെന്നും ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഡോക്ടര്‍ കുറിച്ചു നല്‍കിയ മരുന്നാണ് വില്ലനായതെന്നും താരം വെളിപ്പെടുത്തി.
"കഴിഞ്ഞ 10 വര്‍ഷമായി മില്‍ഡ്രോണേറ്റ് എന്ന ഈ മരുന്ന് ഞാന്‍ കഴിക്കുന്നുണ്ട്. മെല്‍ഡോണിയം എന്ന മരുന്നിന്റെ തന്നെ മറ്റൊരു പേരാണ് അത് എന്നത് ടെന്നീസ് ഫെഡറേഷന്‍ കത്ത് തരുമ്പോഴാണ് ഞാനറിയുന്നത്' - ഷറപ്പോവ പറഞ്ഞു. ജീവിതത്തിലും തൊഴിലിലും സത്യസന്ധത പുലര്‍ത്തിയിട്ടുണ്ട്, ഇപ്പോള്‍ സംഭവിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അഞ്ചു തവണ ഗ്രാന്റ്സ്ലാം കിരീടം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍താരം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം വരെ ഈ മരുന്ന് നിരോധിച്ചവയുടെ പട്ടികയിലുണ്ടായിരുന്നില്ലെന്നും ഈ വര്‍ഷം നിയമം മാറിയതാണ് കുഴപ്പങ്ങള്‍ക്കിടയാക്കിയതെന്നും താരം വിശദീകരിച്ചു. ജനുവരിയില്‍ നടന്ന ആസ്ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ സെറീന വില്യംസിനോട് പരാജയപ്പെട്ട മരിയ ഷറപോവക്ക് കഴിഞ്ഞ ദിവസമാണ് പരിശോധനയില്‍ പരാജയപ്പെട്ടതായി കാണിച്ച് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ കത്തു നല്‍കിയത്.
Adjust Story Font
16