Quantcast

മുംബൈ സിറ്റി- അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മല്‍സരം സമനിലയില്‍

MediaOne Logo

Subin

  • Published:

    20 May 2018 12:01 PM GMT

മുംബൈ സിറ്റി- അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മല്‍സരം സമനിലയില്‍
X

മുംബൈ സിറ്റി- അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മല്‍സരം സമനിലയില്‍

ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി...

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി- അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മത്സരം സമനിലയില്‍. ആദ്യ പകുതിയില്‍ മാര്‍ത്തിയാസ് ഡെഫഡെറിക്കോ മുംബൈയെ മുന്നിലെത്തിച്ചു. ജാവി ലാറയാണ് കൊല്‍ക്കത്തയുടെ സമനില ഗോള്‍ നേടിയത്.

സൂപ്പര്‍ താരം ഡീഗോ ഫോര്‍ലാനില്ലാതെയാണ് മുംബൈ സിറ്റി ഇറങ്ങിയത്. ആദ്യ പകുതിയില്‍ മുംബൈക്ക് തന്നെയായിരുന്നു ആധിപത്യം. പലതവണ കൊല്‍ക്കത്ത ഗോള്‍മുഖത്തെ മുംബൈ വിറപ്പിച്ചു. ഇരുപത്തിയേഴാം മിനിറ്റില്‍‌ മാര്‍ത്തിയാസ് ഡെഫഡെറിക്കോ മുംബൈയെ മുന്നിലെത്തിച്ചു. ഐബോര്‍ലാങ് ഖോങ്ജിയുടെ പാസില്‍ നിന്നാണ് ഈ ഗോള്‍. ഇയാന്‍ ഹ്യൂമും ജാവി ലാറയും തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 72 മിനിറ്റില്‍ കൊല്‍ക്കത്തയുടെ ബോര്‍ജ ഫെര്‍ണാണ്ടസിനെ ഫൌള്‍ ചെയ്തതിന് മുംബൈയുടെ പ്രോണയ് ഹാള്‍ഡര്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി. പിന്നീട് പത്തുപേരുമായി മുംബൈക്ക് കളിക്കേണ്ടി വന്നു. തുടര്‍ന്നങ്ങോട്ട് കൊല്‍ക്കത്തയുടെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. 82 മിനിറ്റില്‍ ജാവി ലാറ കൊല്‍ക്കത്തയെ ഒപ്പമെത്തിച്ചു. വിജയഗോളിനായി ഇരുടീമും ആഞ്ഞുശ്രമിച്ചെങ്കിലും ഗോള്‍ പിറന്നില്ല. മത്സരം സമനിലയിലായെങ്കിലും 7 പോയിന്റുമായി മുംബൈ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 5 പോയിന്റുമായി കൊല്‍ക്കത്ത മൂന്നാം സ്ഥാനത്താണ്.

TAGS :

Next Story