Quantcast

ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരെ

MediaOne Logo

Subin

  • Published:

    20 May 2018 2:09 PM GMT

ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരെ
X

ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരെ

ഗോവയെ 2-1 ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് നാളെ ഇറങ്ങുക

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങും. നിലവിലെ ചാംപ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയാണ് എതിരാളി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം.

ഗോവയെ 2-1 ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് നാളെ ഇറങ്ങുക. മുഹമ്മദ് റാഫിയും കെര്‍വന്‍ ബെല്‍ഫോര്‍ട്ടുമായിരുന്നു കഴിഞ്ഞ കളിയിലെ കേരളത്തിന്റെ വിജയശില്‍പികള്‍. എന്നാല്‍ സന്തുലിതമായ ടീമെന്ന വിശേഷണം ബ്ലാസ്‌റ്റേഴ്‌സിന് നല്‍കാനായിട്ടില്ല. പ്രതിരോധത്തില്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്.

മുന്നേറ്റ നിര ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഗോളടിക്കാന്‍ മറക്കുന്നു. മധ്യനിര ഇപ്പോഴും താളം കണ്ടെടുത്തിട്ടില്ല. ഇതുതന്നെയാണ് ടീമിനെ വലയ്ക്കുന്ന പ്രധാന പ്രശ്‌നം. മികച്ച പാസുകള്‍ കേരളത്തിന്റെ കാണാന്‍ കഴിയുന്നതേയില്ല. ചെന്നൈക്കെതിരെ ഇറങ്ങുമ്പോ ള്‍ ഇവയെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. സന്തോഷ് ജിങ്കന്‍, മുഹമ്മദ് റാഫി, അന്റോണിയോ ജെര്‍മന്‍, ബെല്‍ഫോര്‍ട്ട് എന്നിവരിലാണ് പ്രതീക്ഷ

മറ്റരാസിയുടെ ചെന്നൈയിന്‍ എഫ്‌സി ബ്ലാസ്‌റ്റേഴ്‌സിനെ അപേക്ഷിച്ച് കരുത്തരാണ്. കൂടാതെ കളി സ്വന്തം തട്ടകത്തിലാണെന്നത് അവര്‍ക്ക് ശക്തി പകരുന്നു. ഡേവിഡ് സൂചിയും ജെജെയും ഡുഡുവും റാഫേല്‍ അഗസ്‌റ്റോയും ബെര്‍ണാഡ് മെന്‍ഡിയും ടീമിന് കരുത്ത് പകരും. നിലവില്‍ 5 കളികളില്‍ നിന്ന് 8 പോയിന്റുമായി നാലാമതാണ് ചെന്നൈയിന്‍.

TAGS :

Next Story