വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റ് ഇന്ത്യക്ക്
വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റ് ഇന്ത്യക്ക്
ഒന്നാമിന്നിങ്സില്‍ 243 റണ്‍സിന് പുറത്തായി ഫോളോ ഓണ്‍ ചെയ്ത വെസ്റ്റിന്‍ഡീസ് രണ്ടാമിന്നിങ്സില്‍ 231 റണ്‍സിന് പുറത്തായി
വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സിനും 92 റണ്‍സിനും ജയിച്ചു. ഒന്നാമിന്നിങ്സില്‍ 243 റണ്‍സിന് പുറത്തായി ഫോളോ ഓണ്‍ ചെയ്ത വെസ്റ്റിന്‍ഡീസ് രണ്ടാമിന്നിങ്സില്‍ 231 റണ്‍സിന് പുറത്തായി. അശ്വിന്റെ ഏഴു വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്.
ആദ്യ ഇന്നിംഗ്സില്‍ വിന്‍ഡീസ് നിരയെ തകര്‍ത്തത് പേസ് ബൌളര്‍മാരായിരുന്നെങ്കില്‍ രണ്ടാമിന്നിംഗ്സില്‍ അത് അശ്വിനായിരുന്നു..ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ക്ക് തുടക്കത്തില്‍ തന്നെ ഡാരന്‍ ബ്രാവോയെ നഷ്ടമായി..മൂന്നാം വിക്കറ്റില്‍ ഒത്ത് ചേര്‍ന്ന രാജേന്ദ്ര ചന്ദ്രികയും സമാമുവല്‍സും പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികം നീണ്ടില്ല..രണ്ടിന് 88 എന്ന നിലയില്‍ നിന്ന് എട്ടിന് 132 എന്ന സ്കോറിലേക്ക് വിന്‍ഡീസ് കൂപ്പു കുത്തി. ഒന്‍പതാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബ്രാത്വെയ്റ്റും ബിഷൂവും 95 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തിയെങ്കിലും ബ്രാത്വെയ്റ്റിനെയും ഗബ്രിയെലിനെയും പുറത്താക്കി അശ്വിന്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചു.
സെഞ്ചുറി നേടുകയും ഏഴ് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അശ്വിനാണ് കളിയിലെ താരം. വെസ്റ്റിന്‍ഡീസിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ കുറിച്ചത്. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ഈ മാസം മുപ്പതിന് നടക്കും.
Adjust Story Font
16