താന്‍ ഗോളടിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് ബെര്‍ബറ്റോവ്
താന്‍ ഗോളടിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് ബെര്‍ബറ്റോവ്
സഹകളിക്കാര്‍ക്ക് പന്ത് എത്തിച്ചുകൊടുക്കുയും അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് തന്‍റെ കടമയെന്നും ഇതിനായി പരിശ്രമിക്കുമെന്നും ബര്‍ബറ്റോവ് തന്‍റെ പോസ്റ്റില്‍
മധ്യനിരയിലെ തന്‍റെ പുതിയ റോള്‍ ആസ്വദിക്കുന്നുണ്ടെന്നും താന്‍ ഗോളടിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സിന്‍റെ മാര്‍ക്കി താരം ദിമിത്തിര്‍ ബര്‍ബറ്റോവ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം നയം വ്യക്തമാക്കിയത്. സഹകളിക്കാര്‍ക്ക് പന്ത് എത്തിച്ചുകൊടുക്കുയും അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് തന്‍റെ കടമയെന്നും ഇതിനായി പരിശ്രമിക്കുമെന്നും ബര്‍ബറ്റോവ് തന്‍റെ പോസ്റ്റില്‍ വ്യക്തമാക്കി.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ മുന്‍ താരമായ ബര്‍ബറ്റോവ് സഹകളിക്കാരുമായി ഒത്തിണങ്ങുന്നില്ലെന്നും ഇത് ടീമില്‍ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബര്‍ബറ്റോവിന് സൂപ്പര്‍ സ്റ്റാര്‍ സിന്‍ഡ്രോം ആണെന്നായിരുന്നു റിപ്പോര്‍ട്ട്.
Adjust Story Font
16