ആസ്ട്രേലിയന്‍ ഓപ്പണ്‍; ഫെഡറര്‍ ക്വാര്‍ട്ടറില്‍
ആസ്ട്രേലിയന്‍ ഓപ്പണ്‍; ഫെഡറര്‍ ക്വാര്‍ട്ടറില്‍
ഇറ്റാലിയന്‍ താരം മാര്ട്ടണന് ഫൂച്ചോവിച്ചിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്കോര്‍ 6-4, 7-6, 6-2...
ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍. ഇറ്റാലിയന്‍ താരം മാര്ട്ടണന് ഫൂച്ചോവിച്ചിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്കോര്‍ 6-4, 7-6, 6-2.
മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബിര്ഡിച്ച് ഇറ്റാലയിന്‍ താരം ഫാബിയോ ഫൊങ്നീനിയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്നു. സ്കോര്‍ 6-1, 6-4, 6-4. വനിത സിംഗിള്‍സില്‍ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. തായ്ലാന്റിന്റെ ഷെ സുവെയെയാണ് കനത്ത പോരാട്ടത്തിനൊടുവിലാണ് കെര്‍ബര്‍ തോല്‍പ്പിച്ചത്. സ്കോര്‍ 4-6, 7-5, 6-2. മറ്റൊരു മത്സരത്തില്‍ എട്ടാം റാങ്കുകാരിയായ ഫ്രഞ്ച് താരം കരോളിന ഗാര്‍സിയയെ ഇരുപതാം റാങ്കുകാരിയായ അമേരിക്കയുടെ മാഡിസണ്‍ കീസ് തോല്‍പ്പിച്ചു. സ്കോര്‍ 6-3, 6-2.
Adjust Story Font
16