കൊഹ്‍ലി വിസ്ഡണ്‍ മാസികയുടെ കവര്‍ ചിത്രത്തില്‍
കൊഹ്‍ലി വിസ്ഡണ്‍ മാസികയുടെ കവര്‍ ചിത്രത്തില്‍
റിവേഴ്സ് സ്വീപ് കളിക്കുന്ന കൊഹ്‍ലിയാണ് കവര്‍ പേജിലുള്ളത്. വളരെ അപൂര്‍വ്വമായി മാത്രമെ കളത്തില്‍ കൊഹ്‍ലിയുടെ ബാറ്റില്‍ നിന്നും ....
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‍ലി വിസ്ഡണ്‍ മാസികയുടെ കവര്‍ ചിത്രത്തില്‍. ഇംഗ്ലണ്ടിനെതിരെ സന്പൂര്‍ണ പരന്പരജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് കൊഹ്‍ലിക്ക് വിസ്ഡണ്‍ മാസികയുടെ അംഗീകാരം. റിവേഴ്സ് സ്വീപ് കളിക്കുന്ന കൊഹ്‍ലിയാണ് കവര്‍ പേജിലുള്ളത്. വളരെ അപൂര്‍വ്വമായി മാത്രമെ കളത്തില്‍ കൊഹ്‍ലിയുടെ ബാറ്റില്‍ നിന്നും ഈ ഷോട്ട് വരാറുള്ളൂ.
ക്രിക്കറ്റിലെ ബൈബിള്‍ എന്ന വിശേഷണമാണ് വിസ്ഡണ്‍ മാസികക്കുളളത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ്, ഏകദിനം, ട്വന്റി 20 പരന്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. വര്‍ത്തമാന ക്രിക്കറ്റിലെ മുഖമെന്നാണ് കൊഹ്‍ലിയെ വിസ്ഡണ്‍ എഡിറ്റര്‍ ലോറന്‍സ് ബൂത്തിന്റെ വിശേഷണം. ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ന്യൂസിലാന്റിന്റെ കെയിംന്‍ വില്യംസണ്‍, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ് എന്നിവരെ പിന്നിലാക്കിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‍ലിയയുടെ നേട്ടം.
ഈ വര്‍ഷത്തെ വിസ്ഡണ്‍ മാസിക പുറത്തിറങ്ങുന്നത് വരുന്ന ഏപ്രിലിലാണ്. മൂന്ന് വര്‍ഷം മുന്‍പ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ വിസ്ഡന്‍ മാസികയുടെ കവര്‍ചിത്രത്തില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിന്റെ മോയീന്‍ അലിയാരുന്നു കവര്‍ചിത്രം
Adjust Story Font
16