റൊണാള്‍ഡോക്ക് ഹാട്രിക്ക്; റയല്‍ സെമിയില്‍

റൊണാള്‍ഡോക്ക് ഹാട്രിക്ക്; റയല്‍ സെമിയില്‍
സ്വന്തം ഗ്രൗണ്ടായ സാന്തിയാഗോ ബെര്‍ണാബുവില്‍ നടന്ന രണ്ടാം പാദ ക്വാര്‍ട്ടര്‍ മത്സരത്തില്‍ വൂള്‍ഫ്‌സ്ബുര്‍ഗിനെ ഏകപക്ഷീയമായ മൂന്നുഗോളിന് തകര്‍ത്താണ് റയല്‍ സെമി ഉറപ്പിച്ചത്

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍.
സ്വന്തം ഗ്രൗണ്ടായ സാന്തിയാഗോ ബെര്‍ണാബുവില്‍ നടന്ന രണ്ടാം പാദ ക്വാര്‍ട്ടര്‍ മത്സരത്തില്‍ വൂള്‍ഫ്‌സ്ബുര്‍ഗിനെ ഏകപക്ഷീയമായ മൂന്നുഗോളിന് തകര്‍ത്താണ് റയല്‍ സെമി ഉറപ്പിച്ചത്. ഇരുപാദങ്ങളിലുമായി 3 2 എന്ന സ്‌കോറിനാണ് റയല്‍ വിജയക്കൊടി നാട്ടിയത്.
ഇതോടെ ഈ സീസണില്‍ ക്രിസ്റ്റിയാനോയ്ക്ക് 16 ഗോളായി. കളിയുടെ ആദ്യപകുതിയില്‍ ക്രിസ്റ്റ്യാനോ നേടിയ രണ്ടു ഗോളുകളാണ് റയലിന് കളിയില്‍ മേല്‍ക്കൈ നേടിക്കൊടുത്തത്. 15', 17', 77' മിനിട്ടുകളിലാണ് ക്രിസ്റ്റ്യാനോ ജര്‍മന്‍ വല കുലുക്കിയത്. ക്ലോസ് റേഞ്ച് ഫിനിഷിലൂടെയും ഹെഡറിലൂടെയും ആദ്യ പകുതിയില്‍ റോണോ സ്‌കോര്‍ സമനിലയിലെത്തിച്ചിരുന്നു. 90 സെക്കന്റിലായിരുന്നു റോണോ രണ്ട് ഗോള്‍ നേടിയത്. 77ാം മിനിട്ടില്‍ അതിമനോഹരമായ ഫ്രീകിക്കിലൂയാണ് റൊണാള്‍ഡോ വിജയഗോള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ പി.എസ്. ജിയെ ഒരു ഗോളിന് തോല്‍പ്പിച്ച് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയും സെമിയിലെത്തി. ആദ്യമായിട്ടാണ് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തുന്നത്. 76ാം മിനിറ്റില്‍ ഡി ബ്ര്യുനെയാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. ഇതോടെ ഇരുപാദങ്ങളില്‍ നിന്നുമായി സിറ്റി 3- 2 എന്ന സ്‌കോറിന് യൂറോപ്പിന്റെ ചാമ്പ്യന്‍പോരാട്ടത്തിന്റെ സെമിയിലേക്ക് പ്രവേശിച്ചു. പാരിസില്‍ നടന്ന ആദ്യ പാദത്തില്‍ പി.എസ്.ജിയോട് സിറ്റി 2-2ന് സമനില വഴങ്ങിയിരുന്നു.
Adjust Story Font
16