Quantcast

ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ വെറ്റല്‍ ജേതാവ്

MediaOne Logo

Alwyn K Jose

  • Published:

    22 May 2018 4:13 PM GMT

ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ വെറ്റല്‍ ജേതാവ്
X

ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ വെറ്റല്‍ ജേതാവ്

മേഴ്സിഡസിന്റെ വാല്‍ത്തേരി ബോട്ടാസ് രണ്ടാമതും ഫെറാരിയുടെ കിമി റായ്ക്കോണന്‍ മൂന്നാമതുമെത്തി

ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരത്തില്‍ ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം. മേഴ്സിഡസിന്റെ വാല്‍ത്തേരി ബോട്ടാസ് രണ്ടാമതും ഫെറാരിയുടെ കിമി റായ്ക്കോണന്‍ മൂന്നാമതുമെത്തി. ലോക ജേതാവ് ലൂയിസ് ഹാമില്‍ട്ട‌ണ് നാലാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.

കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം പിന്തള്ളപ്പെട്ടപ്പോള്‍ ബ്രസീലില്‍ ഒരു തിരിച്ചുവരവായിരുന്നു വെറ്റല്‍ ലക്ഷ്യമിട്ടത്. അത് ഒടുവില്‍ യാഥാര്‍ത്ഥ്യമാക്കാനും ഫെറാരിയുടെ മുന്‍ ലോക ചാമ്പ്യന് സാധിച്ചു. ശക്തനായ എതിരാളിയും നിലവിലെ ലോക ചാമ്പ്യനുമായ മേഴ്സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ജര്‍മന്‍ ഡ്രൈവര്‍ ഫിനിഷ് ലൈന്‍ തൊട്ടത്. മേഴ്സിഡസിന്റെ വാല്‍ത്തേരി ബോട്ടാസ് രണ്ടാമതെത്തിയപ്പോള്‍ ഫെറാരിയുടെ കിമി റായ്ക്കോണന്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

യോഗ്യത പോരാട്ടത്തില്‍ വളരെ പിന്തള്ളപ്പെട്ടെങ്കിലും നാലാം സ്ഥാനത്തേക്ക് കുതിക്കാന്‍ ഹാമില്‍ട്ടണ് സാധിച്ചു. റെഡ്ബുള്ളിന്റെ മാക്സ് വേഴ്സ്റ്റാപ്പന്‍ അഞ്ചാമതായും ഫിനിഷ് ചെയ്തു. സീസണ്‍ അവസാനിക്കാറായപ്പോള്‍ 9 ചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കിയ ഹാമില്‍ട്ടണ്‍ 345 പോയിന്റുമായി ലോക ചാമ്പ്യന്‍ പട്ടം ഉറപ്പാക്കി കഴിഞ്ഞു. അഞ്ച് വിജയങ്ങളുള്ള വെറ്റലിന് 302 പോയിന്റാണുള്ളത്.

Next Story